Friday, November 22, 2024
spot_imgspot_img
HomeKeralaകുടിവെളള പ്രശ്നം; ഉറപ്പ് പാലിക്കാതെ അധികാരികൾ, സമരവുമായി എഐവൈഎഫ് രം​ഗത്ത്

കുടിവെളള പ്രശ്നം; ഉറപ്പ് പാലിക്കാതെ അധികാരികൾ, സമരവുമായി എഐവൈഎഫ് രം​ഗത്ത്

ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ ചാത്തനാട്, മന്നത്ത്, തോണ്ടൻ കുളങ്ങര പ്രദേശങ്ങളിലെ കുടി വെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത എഐവൈഎഫ് പ്രവർത്തകരെ ജയിലിലടച്ചു. ആലപ്പുഴ വഴിച്ചേരി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസ് സമാധാനപരമായി ഉപരോധിച്ച നേതാക്കളെയാണ് കള്ളക്കേ സുകൾ ചുമത്തി ജയിലിലടച്ചത്. ചാത്തനാട് കൗൺസിലർ കെ എസ് ജയൻ, എഐവൈഎഫ് ജില്ലാ ജോയിന്റ് സെക്രട്ടറി എം കണ്ണൻ, വൈസ് പ്രസിഡന്റ് ഷമീറ ഹാരിസ്, ആലപ്പുഴ മണ്ഡലം സെക്രട്ടറി നിജു തോമസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ നവാസ് ബഷീർ, കെഎം അഭിലാഷ്, നേതാക്കളായ ഷമീർ സുലൈമാൻ, ഷിഹാബ് എന്നിവവരുടെ നേതൃത്വത്തിലായിരുന്നു സമരം. ഇതിൽ ഷെമീറ ഹാരിസിന് ജാമ്യം അനുവദിച്ചു. അഭിഭാഷകരായ വി വിജയകുമാർ,വർഗീസ് മാത്യു, എസ് ഷിഹാസ് എന്നിവർ ഹാജരായി. മറ്റുള്ളവരുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.

നഗരസഭയിലെ വിവിധ വാർഡുകളിൽ പൈപ്പിലൂടെ മലിനജലം ലഭിക്കുന്നതിനെതിരെയായിരുന്നു എഐവൈഎഫ് സമരം. രണ്ടാഴ്ചകൾക്ക് മുൻപ് ഈ വിഷയം ഉന്നയിച്ച് എഐവൈഎഫ് വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചനീയറെ ഉപരോധിച്ചിരുന്നു.24 മണിക്കൂറിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പ് നൽകി യതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ഈ ഉറപ്പ് പാലിക്കാത്തതിനാലാണ് എഐവൈഎഫ് വീണ്ടും സമരവുമായി രംഗത്ത് എത്തിയത്.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares