എഐവൈഎഫ് ദേശീയ സെക്രട്ടറി, ബീഹാർ സംസ്ഥാന സെക്രട്ടറിയുമായ റോഷൻ കുമാർ സിൻഹയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിലുടനീളം പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കള്ളക്കേസിൽ കുടുക്കി ബിഹാർ പോലിസ് ജയിലിൽ അടച്ചതിനും രാജ്യത്ത് വർധിച്ചു വരുന്ന ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾക്കും എതിരെയാണ് എഐവൈഎഫ് സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചത്. വിവിധ സ്ഥലങ്ങളിൽ നടന്ന പ്രതിഷേധ പരിപാടിയിൽ നിരവധി പ്രവർത്തകരാണ് പങ്കെടുത്തത്.
പൂഞ്ഞാർ
എഐവൈഎഫ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ പ്രതിഷേധ സമനടന്ന പ്രതിഷേധ സമരത്തിൽ എഐവൈഎഫ് പൂഞ്ഞാർ മണ്ഡലം പ്രസിഡൻ്റ് ബാബു ജോസഫ് അധ്യക്ഷത വഹിച്ചു, സെക്രട്ടറി ഷമ്മാസ് ലത്തീഫ് സ്വാഗതം പറഞ്ഞു.
പ്രതിഷേധ സമരം സിപിഐ യുടെ കോട്ടയം ജില്ലാ കമ്മിറ്റി അംഗം സഖാവ് എം ജി ശേഖരൻ ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗം ആർ രതീഷ്, സുനൈസ് എം പി, സിപിഐ ലോക്കൽ സെക്രട്ടറി കെ ഐ നൗഷാദ്, എൻആർഇജി മണ്ഡലം സെക്രട്ടറി നൗഫൽ ഖാൻ, കെ എസ് നൗഷാദ് എന്നിവർ സംസാരിച്ചു.
എഐവൈഎഫ് മണ്ഡലം കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഹാഷിം, സഹദ് കെ സലാം, അമീൻ കെ ഇ, മുഹമ്മദ് ഹാരിസ്, നാസറുദ്ദീൻ, ടി കെ നദീർ, മാഹിൻ എം എം, സന്തോഷ് രാജൻ, ടി കെ ഇസ്മായിൽ എന്നിവർ നേതൃത്വം നൽകി.
കായംകുളം
എഐവൈഎഫ് കായംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരത്തെ സിപിഐ കായംകുളം മണ്ഡലം ആക്റ്റിംഗ് സെക്രട്ടറി അഡ്വ. എ സുനിൽകുമാർ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് സിഞ്ജു അധ്യക്ഷതവഹിച്ചു. മണ്ഡലം സെക്രട്ടറി സ. നിജീഷ് കെ സി സ്വാഗതം ആശംസിച്ചു. ജില്ലാ കമ്മിറ്റി അംഗം രാകേഷ്, മണ്ഡലം സാഹഭാരവാഹികൾ നിസാം സാഗർ, രതീഷ്, മണ്ഡലം കമ്മിറ്റി അംഗങ്ങൾ നിഷാദ്. അഫ്സൽ, ഷെഫീഖ്, അൻസർ, സജി, ശാലോം, അമൽ, തുടങ്ങിയവർ പങ്കെടുത്തു.
കാസർകോട്
അഗ്നിപത് പദ്ധതിക്കെതിരെ സമരം നടത്തുന്ന എഐവൈഎഫ് ബീഹാർ സംസ്ഥാന സെക്രട്ടറി റോഹൻ കുമാർ സിൻഹയെ അറസ്റ്റ് ചെയ്യ്ത് ജയിലിലടച്ചതിൽ പ്രതിഷേധിച്ച് എഐവൈഎഫ് കാസർകോട് മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.
പ്രതിഷേധ യോഗം ജില്ലാ സെക്രട്ടറി എം ശ്രീജിത്ത് ഉദ്ഘാടനം ചെയ്യ്തു ഉണ്ണികൃഷ്ണൻ മാടിക്കാൽ അദ്ധ്യക്ഷത വഹിച്ചു. സുനിൽകുമാർ,നവീൻ തലക്ലായി,സനൽ കെ.ടി അനീഷ്കുമാർ ബേനൂർ,ജിൻസൺ, അവിഷ് കെ.പി തുടങ്ങിയവർ പ്രസംഗിച്ചു.
ചേർത്തല സൗത്ത്
ചേർത്തല സൗത്ത് മണ്ഡലം കമ്മറ്റി നടത്തിയ പ്രതിഷേധ പ്രകടനം എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബൈരഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിശാൽ.വിജയൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ മണ്ഡലം സെക്രട്ടറി ബ്രൈറ്റ് എസ് പ്രസാദ് സ്വാഗതം ആശംസിച്ചു. ജില്ലാ വൈസ്. പ്രസിഡന്റ് കെ എസ് ശ്യാം, ജില്ലാ കമ്മിറ്റി അംഗം കെ എസ് ഷിബു എന്നിവർ സംസാരിച്ചു. മണ്ഡലം കമ്മിറ്റി അംഗം ആർ സച്ചിൻ നന്ദി രേഖപ്പെടുത്തി.
കടയ്ക്കൽ
എഐവൈഎഫ് കടയ്ക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കടയ്ക്കൽ ടൗണിൽ ജനാധിപത്യ സംരക്ഷണത്തിനായ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടി എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ടി. എസ്. നിധീഷ് ഉദ്ഘാടനം ചെയ്തു.
എഐവൈഎഫ് കടയ്ക്കൽ മണ്ഡലം പ്രസിഡൻ്റ് സോണി. പി. ചിതറയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി അഡ്വ. അശോക്. ആർ. നായർ, ജില്ലാ കമ്മിറ്റി അംഗം ആർ. രമേശ്, കൃഷ്ണപ്രശാന്ത്, ഷാരോൺ, അജാസ്, രാജലക്ഷ്മി, കൃഷ്ണപ്രിയ എന്നിവർ സംസാരിച്ചു.
പരവൂർ
എഐവൈഎഫ് പരവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാലുവാതുക്കലിൽ ജനാധിപത്യ സംരക്ഷണത്തിനായ് നടന്ന പ്രതിഷേധ പരിപാടി എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം നോബൽ ബാബു ഉദ്ഘാടനം ചെയ്തു.
എഐവൈഎഫ് പരവൂർ മണ്ഡലം പ്രസിഡൻ്റ് ബിജിൻ മരക്കുളത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം ശ്രീരശ്മി മണ്ഡലം സെക്രട്ടറി അരുൺ ആദർശ്, കണ്ണനുണ്ണി, കിഷോർ രാകേഷ് എന്നിവർ സംസാരിച്ചു.
കൊല്ലം ഈസ്റ്റ്
എഐവൈഎഫ് കൊല്ലം ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാടൻനടയിൽ ജനാധിപത്യ സംരക്ഷണത്തിനായ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. തുടർന്ന് നടന്ന യോഗം എഐവൈഎഫ് സംസ്ഥാന ജോ. സെക്രട്ടറി സ. വിനീത വിൻസന്റ് ഉദ്ഘാടനം ചെയ്തു.എഐവൈഎഫ് കൊല്ലം ഈസ്റ്റ് മണ്ഡലം പ്രസിഡൻ്റ് എസ്. സൂരജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി എസ് . ഷംനാദ് സ്വാഗതം പറഞ്ഞു. ജില്ലാ എക്സിക്യൂട്ടീവ് അംഗം വി ആർ ആനന്ദ് അഭിവാദ്യം ചെയ്ത് സംസാരിച്ചു .
സിപിഐ കൊല്ലം ഈസ്റ്റ് മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പർ എ. നൗഷാദ്,വടക്കേവിള ലോക്കൽ കമ്മിറ്റി സെക്രട്ടറി സജി മാടൻനട ,എഐഎസ്എഫ് കൊല്ലം ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് ജ്യോതിഷ്, സെക്രട്ടറി മുജീബ് എന്നിവർ സംസാരിച്ചു.എഐവൈഎഫ് കൊല്ലം ഈസ്റ്റ് മണ്ഡലം ജോയിൻ സെക്രട്ടറി സ അഷ്‌കർ നന്ദി പറഞ്ഞു.
ഓച്ചിറ
എഐവൈഎഫ് ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒച്ചിറ ടൗണിൽ ജനാധിപത്യ സംരക്ഷണത്തിനായ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. രാജ്യത്തെ ഭരണ സംവിധാനത്തിന് എതിരെ ശബ്ദമുയർത്തിയാൽ നിശബ്ദരാക്കുന്ന രാഷ്ട്രീയ സംഭവങ്ങളെ പ്രതീകാത്മകമായി കാണിച്ച് കൊണ്ട് വായിൽ കറുത്ത തുണി കൊണ്ട് മൂടി കെട്ടിയാണ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്.
തുടർന്ന് നടന്ന യോഗം എഐവൈഎഫ് ജില്ലാ ജോയിൻ്റ് സെക്രട്ടറി ആർ.ശരവണൻ ഉദ്ഘാടനം ചെയ്തു. നിശബ്ദരാക്കപ്പെടുന്നവരുടെ ശബ്ദമായും, ജനാധിപത്യം സംരക്ഷിക്കുന്നതിനായും എഐവൈഎഫ് മുന്നിൽ തന്നെ ഉണ്ടാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.എഐവൈഎഫ് ഓച്ചിറ മണ്ഡലം പ്രസിഡൻ്റ് ആർ. നിധിൻരാജിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സിപിഐ മണ്ഡലം കമ്മിറ്റി അംഗം നിസാം കൊട്ടിലിൽ, എഐഎസ്എഫ് മണ്ഡലം സെക്രട്ടറി എസ്.കാർത്തിക് ,എഐവൈഎഫ് മണ്ഡലം സഹഭാരവാഹികളായ വന്ദന വിശ്വനാഥ്, രമ്യ രാജേഷ് എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.എഐവൈഎഫ് മണ്ഡലം സെക്രട്ടറി അരവിന്ദ്സുരാജ് സ്വാഗതവും മണ്ഡലം കമ്മിറ്റി അംഗം എസ്.ശ്രീഹരി നന്ദിയും രേഖപ്പെടുത്തി. പ്രതിഷേധ പ്രകടനം ആർ.അഭിരാജ്, ആശദേവി, സിന്ധു, എന്നിവർ നേതൃത്വം നൽകി.
തൃക്കരിപ്പൂർ
എഐവൈഎഫ് തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാലിക്കടവിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. യോഗത്തിൽ എഐവൈഎഫ് തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് ടി നസീർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ വി ദിലീഷ് ഉദിനൂർ സ്വാഗതം പറഞ്ഞു.
പൊതുയോഗം എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം ധനീഷ് ബിരിക്കുളം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ശ്രീജേഷ് മണിയാട്ട്, പ്രദീഷ് തുരുത്തി എന്നിവർ സംസാരിച്ചു. മണ്ഡലം കമ്മിറ്റി അംഗങ്ങളായ ഭജിത്ത്, വൈശാഖ്, ബിജു, നിതിൻ, സിമി, ശ്രുതി, സനൂപ് എന്നിവർ നേതൃത്വം നൽകി.
കരുനാഗപ്പള്ളി
എഐവൈഎഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. സിപിഐ ഓഫീസിന് മുന്നിൽ നിന്നും ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി കെഎസ്ആർടിസി ബസ് സ്റ്റാന്റിന് മുന്നിൽ സമാപിച്ചു.
തുടർന്ന് നടന്ന പ്രതിഷേധ യോഗം സിപിഐ സംസ്ഥാന കൗൺസിൽ അംഗം ആർ രാമചന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രതിഷേധിക്കുന്നവരെ ഇല്ലാതാകുന്ന നിലപാടാണ് കേന്ദ്ര സർക്കാർ കൈക്കൊള്ളുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ഷിഹാൻ ബഷി അധ്യക്ഷത വഹിച്ചു.
സെക്രട്ടറി യു കണ്ണൻ സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം രശ്മി അംജിത്ത്, എഐഎസ്എഫ് ജില്ലാ വൈസ് പ്രസിഡന്റ് എം ഡി അജ്മൽ, മണ്ഡലം സെക്രട്ടറി ഗൗതം കൃഷ്ണ , പ്രസിഡന്റ് നദിർഷാ എൻ, അഖിൽ ആർ, മനോജ് എം എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. അൻസർ ജമാൽ എം, അജാസ് എസ് പുത്തൻ പുരയിൽ, ദിനേശൻ, നിഷാദ്, സൂര്യ, ജിഷ്ണു, മുകേഷ്, അമർജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
മലപ്പുറം
റോഷൻ കുമാർ സിൻഹയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എഐവൈഎഫ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പ്രകടനത്തിന് നാസർ പുൽപ്പറ്റ , അരുൺ പി ജയകൃഷ്ണൻ ആർ , അരുൺ ആർ, എന്നിവർ നേതൃത്വം നൽകി.
യുസഫ് കലയത്ത് അധ്യക്ഷനായി. അഡ്വ. കെ കെ സമദ് ഉദ്ഘാടനം ചെയ്തു. അഡ്വ ഷഫീർ കിഴിശ്ശേരി സ്വാഗതവും അഡ്വ. എം എ നിർമ്മൽ മൂർത്തി നന്ദിയും പറഞ്ഞു.
പുനലൂർ
പുനലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനാധിപത്യ സംരക്ഷണത്തിനായ് പ്രതിഷേധ പരിപാടി എഐവൈഎഫ് ജില്ലാ എക്സിക്യൂട്ടീവ് അംഗം ശ്യാം രാജ് ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് പുനലൂർ മണ്ഡലം പ്രസിഡൻ്റ് ശരത്കുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി എസ് രാജ് ലാൽ സ്വാഗതം പറഞ്ഞു.
എഐവൈഎഫ് മണ്ഡലം ജോയിൻ സെക്രട്ടറി ലാൽ കൃഷ്ണ, മണ്ഡലം വൈസ് പ്രസിഡന്റ് അഖില സുധാകരൻ,എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം രാഹുൽ രാധാകൃഷ്ണൻ,എഐഎസ്എഫ് മണ്ഡലം സെക്രട്ടറി അക്ഷയ് ഷിജു,മണ്ഡലം പ്രസിഡന്റ് ആദർശ് പ്രദീപ്, നിതിൻ സാമുവൽ, മനു,അജിത്, രാഹുൽ, മനോജ്, വിഷ്ണു ലാൽ,ഹലീൽ, ഐസക് ജോയ്, വിഷ്ണു, വിഷ്ണു ഗോപാൽ,അഖിൽ എന്നിവർ സംസാരിച്ചു. എഐവൈഎഫ് പുനലൂർ മണ്ഡലം ജോയിൻ്റ് സെക്രട്ടറി എസ് സുജിത് നന്ദി പറഞ്ഞു.
റാന്നി
എഐവൈഎഫ് റാന്നി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റാന്നിയിൽ പ്രകടനവും യോഗവും നടത്തി . എം ജയപ്രകാശിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ വൈസ് പ്രസിഡന്റ് ഹാപ്പി പ്ലാച്ചേരി ഉദ്ഘാടനം ചെയ്തു.
സിപിഐ മണ്ഡലം ആക്ടിംഗ് സെക്രട്ടറി ജോജോ കോവൂർ , സെക്രട്ടറി വിപിൻ.പി പൊന്നപ്പൻ,അരുൺ രാജ് ,മോഹിന്ദ്,ഡിലൻ ,ബിനു, പുഷ്പരാജ്, ജോഷി.കെ, സച്ചു, അനീഷ് ഇടമുറി, കെ.ജി. രാജൻ പിള്ള എന്നിവർ പ്രസംഗിച്ചു