ഡൽഹിയിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര സർക്കാരിനെതിരെ എഐവൈഎഫിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. പയ്യന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പരിപാടി എഐവൈഎഫ് ജില്ലാ പ്രസിഡന്റ് കെ ആർ ചന്ദ്രകാന്ത് ഉദ്ഘാടനം ചെയ്തു. ജോഷി അറക്കൽ അധ്യക്ഷത വഹിച്ചു.സിപിഐ മണ്ഡലം സെക്രട്ടറി എം. രാമകൃഷ്ണൻ, എഐഎസ്എഫ് മണ്ഡലം സെക്രട്ടറി ശ്രീജിത്ത് മോഹൻദാസ്, പി. വിനു എന്നിവർ സംസാരിച്ചു. കെ. അനീഷ് സ്വാഗതം പറഞ്ഞു.മനോജ് ഇല്ലായിടത്ത്, കെ. രാജേഷ് എന്നിവർ നേതൃത്വവും നൽകി.
കുറ്റിപ്പുറത്തു നടത്തിയ പ്രതിഷേധ പരിപാടിയിൽ ബിജെപി എംപി ബ്രിജ്ഭൂഷന്റെ കോലം കത്തിച്ചു.
എഐവൈഎഫ് മണ്ണാർക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ജില്ലാ പ്രസിഡന്റ് പി. നൗഷാദ് ഉദ്ഘാടനം നിർവഹിച്ചു. എഐവൈഎഫ് പയ്യനെടം മേഖല സെക്രട്ടറി അജിത് അധ്യക്ഷത വഹിച്ചു. മണ്ണാർക്കാട് മേഖല സെക്രട്ടറി ബോബി ജോയ് ഓണക്കൂർ, എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് കൈതച്ചിറ, എഐവൈഎഫ് മണ്ണാർക്കാട് മണ്ഡലം കമ്മിറ്റി അംഗം ഭരത് ചേറുംകുളം, എഐവൈഎഫ് വനിതാ സബ് കമ്മിറ്റി സംസ്ഥാന കമ്മിറ്റി അംഗം ഷാഹിന മണ്ണാർക്കാട് തുടങ്ങിയവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. മണ്ഡലം കമ്മിറ്റി അംഗം ആബിദ് കൈതച്ചിറ, അൻവർ അനീഷ്, ഗായത്രി, അർഭാസ്, സുനിൽ തുടങ്ങിയവർ പങ്കെടുത്തു. മണ്ഡലം കമ്മിറ്റി അംഗം ഷനൂപ് നന്ദി പറഞ്ഞു.
മലപ്പുറത്ത് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ജില്ലാ ജോ. സെക്രട്ടറി യൂസുഫ് കലയത്ത് ഉദ്ഘാടനം ചെയ്തു. പ്രവീൺ, അഫ്സൽ ,ഫാസിൽ നാസർ എന്നിവർ സംസാരിച്ചു .