ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം ബസ് സ്റ്റാൻ്റിലെ സ്ട്രീറ്റ് ലൈറ്റുകൾ പ്രവർത്തനരഹിതമായിട്ടും ശരിയാക്കത്ത നഗരസഭ അധികൃതരുടെ അലംഭാവത്തിൽ പ്രതിക്ഷേധിച്ച് എഐവൈഎഫ് ഇരിക്കൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും ഹൈമാസ് ലൈറ്റിന് മുന്നിൽ റീത്ത് വച്ച് പ്രതിക്ഷേധവും സംഘടിപ്പിച്ചു.
പരിപാടി സി.പി. ഐ ഇരിക്കൂർ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം പയ്യൻ ഷൈജു ഉദ്ഘാടനം ചെയ്തു. കെ എസ് ശരൺ, എം അഗേഷ് തുടങ്ങിയവർ സംസാരിച്ചു എ.ഐ. വൈ. എഫ് ഇരിക്കൂർ മണ്ഡലം പ്രസിഡണ്ട് ഷീന സുധീഷ് അധ്യക്ഷത വഹിച്ച., സുധീഷ് കെ പി, പി.പി ശ്രീകാന്ത്, പി.കെ. രഞ്ജിത്ത് രമ്യ രാജേഷ്, കെ. ശ്രീയേഷ് എന്നിവർ നേതൃത്വം നൽകി.