Sunday, November 24, 2024
spot_imgspot_img
HomeKeralaഗവർണറുടെ സംഘ് പരിവാർ അജണ്ട, സമര പ്രതിരോധം തീർക്കാൻ എഐവൈഎഫ്, ജില്ലാ കേന്ദ്രങ്ങളിൽ ഇന്ന് പ്രതിഷേധം...

ഗവർണറുടെ സംഘ് പരിവാർ അജണ്ട, സമര പ്രതിരോധം തീർക്കാൻ എഐവൈഎഫ്, ജില്ലാ കേന്ദ്രങ്ങളിൽ ഇന്ന് പ്രതിഷേധം ഇരമ്പും

തിരുവനന്തപുരം: ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ തകർക്കാൻ ശ്രമിക്കുന്ന ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എഐവൈഎഫ് ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും. ​ഗവർണറുടെ ആർഎസ്എസ് അജണ്ടയ്ക്കയ്ക്കെതിരെ പതിനാലും ജില്ലാകേന്ദ്രങ്ങളിലായാവും എഐവൈഎഫ് പ്രതിഷേധം സംഘടിപ്പിക്കുക. കേരളത്തെ തകർക്കാൻ അച്ചാരം വാങ്ങിയ ആർഎസ്എസ് ഏജന്റാണ് ​ഗവർണർ എന്ന് എഐവൈഎഫ് സംസ്ഥാന നേതൃത്വം നേരത്തെ പ്രസ്താവന ഇറക്കിയിരുന്നു.

സർക്കാരിനെതിരായുള്ള ​ഗവർണറുടെ നടപടികൾക്കെതിരെ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ഇല്ലാത്ത അധികാരം ഉപയോഗിക്കാനുള്ള തീരുമാനമാണ് ഗവര്‍ണര്‍ നടത്തുന്നതെന്നും അദ്ദേഹത്തിന്‍റെ നീക്കം കേരളത്തിനെതിരാണെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്തുനിന്ന് ഒഴിവാക്കുന്ന കാര്യം എല്‍ഡിഎഫ് ഗൗരവമായി ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.സര്‍ക്കാര്‍ ഗവര്‍ണര്‍ പോരിന് സംസ്ഥാനത്ത് സാഹചര്യം ഒരുക്കിയത് ഗവര്‍ണറാണ്. പോലീസിന് കത്ത് അയക്കാന്‍ ഗവര്‍ണര്‍ക്ക് എന്ത് അധികാരമെന്നും കാനം ചോദിച്ചു

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഏകാധിപത്യപരമായ നടപടികള്‍ക്കെതിരെ നവംബര്‍ 15 ന് രാജ്ഭവന് മുന്നിലും ജില്ലാകേന്ദ്രങ്ങളിലും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മുഖ്യമന്ത്രിയടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുക്കും.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares