കണ്ണൂർ സർവകാലശാല സെനറ്റിലേക്ക് സംഘപരിവാർ-കോൺഗ്രസ് നേതാക്കളെ തിരുകി കയറ്റിയ ചാൻസിലറിന്റെ നടപടിക്കെതിരെ കണ്ണൂർ സർവകലാശാല ആസ്ഥാനത്തേക്ക് എഐവൈഎഫ് മാർച്ച് നടത്തി. എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി രജീഷ് ഉദ്ഘാടനം ചെയ്തു.
തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കേരളത്തിൽ ബിജെപി-കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ടാണ് ഇതിലൂടെ വ്യക്തവുന്നതെന്നും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ കാവിവത്കരിക്കാനുള്ള ഗൂഢ ശ്രമങ്ങളെ പൊതു സമൂഹം തിരിച്ചറിയണമെന്നും കെ വി രജീഷ് പറഞ്ഞു. പ്രണോയ് വിജയൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ വി സാഗർ, സി ജസ്വന്ത്, സാരംഗ് ദിനേശ്, ശ്രാവൺ ചന്ദ്രൻ, വിജേഷ് നണിയൂർ, എം അഗേഷ് എന്നിവർ നേതൃത്വം നൽകി.