മണിപ്പൂരിൽ “ഇന്ത്യയെ നഗ്നമാക്കി ” നരാധിപന്മാരും വർഗ്ഗീയ വാദികളും നടത്തുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് കൊണ്ടും,ഇതിനെതിരേ മൗനം പാലിക്കുന്ന ഭരണാധികാരി കളുടെ അനങ്ങാപ്പാറ നയത്തിനെതരരേയും,മതന്യൂനപക്ഷങ്ങള്‍ക്ക് എതിരായ സംഘപരിവാര്‍ അതിക്രമം അവസാനിപ്പിക്കുക എന്നാ മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് എഐവൈഎഫ് ചുനക്കര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാരുംമുട്ടിൽ പ്രതിഷേധ സമരം നടത്തി.
പ്രതിഷേധ സമരം എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം അനു ശിവൻ ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് മേഖല സെക്രട്ടറി അരുൺ എസ് കരിമുലക്കൽ സ്വാഗതം പറഞ്ഞു സിപിഐ ചുനക്കര ലോക്കൽ സെക്രട്ടറി സിനു ഖാൻ അഭിവാദ്യം അർപ്പിച്ചു.