മണിപ്പൂരിൽ സ്ത്രീകൾക്ക് നേരേ നടന്ന അതിക്രൂരമായ നടപടികെതിരെ എഐവൈഎഫ് എൻഎഫ്ഐഡബ്ല്യൂ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഹെഡ് പോസ്റ്റ് ഓഫീസിനു മുമ്പിൽ നടന്ന പരിപാടിയിൽ കേരള മഹിളാസംഘം ജില്ല സെക്രട്ടറി സുമലത മോഹൻദാസ് രാജ്യത്തെ സ്ത്രീകളുടെ വോട്ട് കൂടി കിട്ടിയത് കൊണ്ടാണ് നരേന്ദ്ര മോദി ഭരണത്തിൽ ഏറിയത്തെന്നും തുറന്നടിച്ചു. സ്ത്രീകൾ ഒറ്റകെട്ടയി സംഘപരിവാരിനെ ഒറ്റ പെടുത്തണം എന്നും മണിപ്പൂരിലെ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമത്തിൽ അപലപിക്കുന്നതായും ഉദ്ഘാടനപ്രസംഗത്തിൽ സുമലത മോഹൻദാസ് വ്യക്തമാക്കി.
എഐവൈഎഫ് ജില്ല പ്രസിഡന്റ് നൗഷാദ് അധ്യക്ഷത വഹിച്ചു. എഐവൈഎഫ് ജില്ല കമ്മിറ്റി അംഗം സഹിഷ്ണു സ്വാഗതം പറഞ്ഞു.
മണിപ്പൂർ സ്ത്രീകൾക്ക് നേരെ നടന്ന സംഭവത്തിൽ ഒരുകൂട്ടം ആളുകൾ ഒരെ മാനസികാവസ്ഥയിൽ സ്ത്രീകളെ നഗ്നരാക്കി കാണിച്ച് കൂട്ടിയ അക്രമം അവരെ നയിക്കുന്നവരുടെ കൂടി മാനസികാവസ്ഥ ആണ് എന്നും ആ മാനസികാവസ്ഥയിലേക്ക് രാജ്യത്തെ എതിക്കൻ സംഘപരിവാർ നയിക്കുന്ന ഈ ഭരണത്തിനെ കഴിയൂ എന്നും മണിപ്പൂരിലെ വിഷയത്തിൽ അപലപിച്ചുകൊണ്ട് പറഞ്ഞു പ്രതിഷേധ മർച്ചിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെ എഐവൈഎഫ് ജില്ല സെക്രട്ടറി ഷാജഹാൻ വ്യക്തമാക്കി.
എഐഎസ്എഫ് ജില്ല സെക്രട്ടറി ഷിനാഫ് അഭിവാദ്യം ചെയ്തു സംസാരിച്ചു, മഹിളാസംഘം മലമ്പുഴ പ്രസിഡന്റ് സുനിത സത്താർ, സെക്രട്ടറി പ്രസന്ന എഐവൈഎഫ് ജില്ല കമ്മിറ്റി അംഗം ജെ വിജേഷ് എന്നിവർ നേതൃത്വം നൽകി.