കൊച്ചി: പെരിയാറിൻ്റെ രക്ഷയ്ക്കായി എഐവൈഎഫ് സംഘടിപ്പിച്ച പദയാത്രയ്ക്ക് വമ്പിച്ച ജനപിന്തുണ. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ രാഷ്ട്രീയ വ്യത്യാസമില്ലാതെ നൂറുകണക്കിനാളുകൾ ജാഥയെ വരവേറ്റു. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ, പ്രസിഡൻ്റ് എൻ അരുൺ എന്നിവരുടെ നേതൃത്വത്തിൽ “പെരിയാർ വിഷമയമാക്കരുത്” എന്ന മുദ്രാവാക്യം ഉയർത്തി നടത്തിയ പെരിയാർ സംരക്ഷണ പദയാത്ര കടമക്കുടിയിൽ നിന്ന് ആരംഭിച്ച് ഏലൂർ പാതാളത്ത് സമാപിച്ചു.
പെരിയാറിലേക്ക് രാസമാലിന്യമൊഴുക്കുന്ന സ്ഥാപനങ്ങളെ സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തുക, പെരിയാർ നദി സംരക്ഷിക്കുക, പെരിയാർ റിവർ മാനേജ്‌മെൻ്റ് കമ്മിറ്റി രൂപീകരിക്കുക, പുഴ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയത്തിയായിരുന്നു ജാഥ പര്യടനം നടത്തിയത്.
പദയാത്ര കടമക്കുടിയിൽ സി പിഐ ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരി ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് ജില്ലാ പ്രസിഡൻ്റ് പി കെ രാജേഷ് അദ്ധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ എം ദിനകരൻ, അഗസ്റ്റിൻ വട്ടോളി, കെ ആർ റെനീഷ്, സിപിഐ മണ്ഡലം സെക്രട്ടറി ദിലീപ്, ഡിവിൻ ദിനകരൻ, ആൽ വിൻ സേവ്യർ, രേഖ ശ്രീജേഷ്, കെ ആർ പ്രതീഷ്, കെ പി വി പിൻ രാജ്, പി എ നിസാമുദ്ധീൻ, ബാബു കടമക്കുടി, റോക്കി ജി ബിൻ, പി കെ ഷിഫാസ്, കെ ബി നിസാർ, ഗോവിന്ദ് എസ്, സി എ ഫയാസ് എന്നിവർ സംസാരിച്ചു. വരാപ്പുഴ, ചേരാനെല്ലൂർ, മഞ്ഞുമ്മൽ, കമ്പനിപ്പടി എന്നീ സ്വീ കരണ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് പദയാത്ര പാതാളത്ത് സമാപിച്ചു.
സമാപന സമ്മേളനവും പെരിയാർ സംരക്ഷണ സദസ്സും പന്ന്യൻ രവീന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. എഐവൈഎഫ് ജില്ലാ സെക്രട്ടറി കെ ആർ റെനീഷ് അദ്ധ്യക്ഷത വഹിച്ചു. പി എ നി സാമുദ്ധീൻ സ്വാഗതം പറഞ്ഞു. സിപിഐ സംസ്ഥാന എക്സിക്യൂ ട്ടീവ് അംഗങ്ങളായ കെ കെ അഷറഫ്, കമല സദാനന്ദൻ, അഡ്വ: ഹരീഷ് വാസുദേവ്, കെ എ നവാസ്, ജി വിജയൻ അഡ്വ: അയൂബ് ഖാൻ, ജോർജ് മേനാച്ചേരി, എം ടി നിക്സൻ, കെ എ അൻഷാദ്, അർജുൻ രവി, സലിം ഹസൻ എന്നിവർ പങ്കെടുത്തു.