കാസർഗോഡ് : ജില്ലയെ അവഗണിക്കുന്ന റെയിൽവേ നിലപാടുകൾക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ച് എഐവൈഎഫ്. ജില്ലയെ അവഗണിക്കുന്ന റെയിൽവേ നിലപാട് തിരുത്തുക,കണ്ണൂരിൽ അവസാനിക്കുന്ന മുഴുവൻ തീവണ്ടികളും കാസർഗോഡ് വരെ നീട്ടുക, കോവിഡ് കാലത്ത് നിർത്തലാക്കിയ സ്റ്റോപ്പുകൾ പുനസ്ഥാപിക്കുക, കാസർഗോഡ് റെയിവേ സ്റ്റേഷൻ വികസിപ്പിക്കുക, ജില്ലയിലെ റെയിൽവേ സ്റ്റേഷനുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കാസർഗോഡ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് എഐവൈഎഫ് നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തിയത്.
സമരം എഐവൈഎഫ് ജില്ലാ സെക്രട്ടറി എം. ശ്രീജിത്ത് ഉദ്ഘാടനം ചെയ്യ്തു. ജില്ലാ പ്രസിഡണ്ട് അജിത്ത് എം.സി അദ്ധ്യക്ഷത വഹിച്ചു. ശ്രീജിത്ത് കുറ്റിക്കോൽ, ഉണ്ണികൃഷ്ണൻ മാടിക്കാൽ,ഗണേഷ് മണ്ണാപ്പ്,ദിലീഷ് ,നസീർ,ഹരിദാസ് പെരുമ്പള, അഭിലാഷ് എന്നിവർ സംസാരിച്ചു.