Friday, November 22, 2024
spot_imgspot_img
HomeKeralaടെലികോം കമ്പനികളുടെ അന്യായ നിരക്ക് വർധന; പ്രതിഷേധവുമായി എഐവൈഎഫ്

ടെലികോം കമ്പനികളുടെ അന്യായ നിരക്ക് വർധന; പ്രതിഷേധവുമായി എഐവൈഎഫ്

തിരുവനന്തപുരം: സ്വകാര്യ ടെലികോം കമ്പനികളുടെ അന്യായ നിരക്ക് വർധനവിനെതിരെ എഐവൈഎഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എജീസ് ഓഫിസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ മാർച്ച് ഉദ്ഘാടനം ചെയ്തു.

സ്വകാര്യ ടെലികോം കമ്പനികൾ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും ടെലികോം കമ്പനികൾ ഈ നയത്തിൽ നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സെക്രട്ടേറിയറ്റിന് സമീപത്തു നിന്നും ആരംഭിച്ച മാർച്ചിൽ ജില്ലാ സെക്രട്ടറി ആദർശ്കൃഷ്ണ, പ്രസിഡന്റ് കണ്ണൻ എസ് ലാൽ, എഐഎസ്എഫ് ജില്ലാ സെക്രട്ടറി പി ആന്റസ് എന്നിവർ സംസാരിച്ചു.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares