പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ വീഴ്ച പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എഐവൈഎഫ് രംഗത്ത്. കളമശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡിനു മുന്നിൽ പ്രതിഷേധം സങ്കടിപ്പിച്ചു. പാതാളം റെഗുലേറ്റർ ബ്രിഡ്ജിന്റെ ഷട്ടറുകൾ തുറന്നതിനോടാനുബന്ധിച്ച് പെരിയാർ പുഴയിലെ നിരവധി ആയിട്ടുള്ള മത്സ്യ സമ്പത്ത് നശിച്ചു പോകുന്ന സാഹചര്യം ഉണ്ടായി. പുഴയിലെ മത്സ്യങ്ങളും പരിസരപ്രദേശങ്ങളിൽ കൂടുകൃഷി ചെയ്തുവന്നിരുന്ന മത്സ്യങ്ങളും ഒന്നാകമാനം ചത്തുപൊങ്ങുന്ന സാഹചര്യമാണ് ഉണ്ടായത്.
ഏലൂർ മുനിസിപ്പാലിറ്റി പ്രദേശത്തെയും, കടുങ്ങല്ലൂർ, ആലങ്ങാട്, വരാപ്പുഴ, ചേരാനല്ലൂർ, കടമക്കുടി പ്രദേശങ്ങളെയും നേരിട്ട് ഈ വിഷയം ബാധിച്ചു. റെഗുലേറ്റർ ബ്രിഡ്ജിന്റെ ഷട്ടർ തുറന്നത് മൂലം നാളുകളായി അടിഞ്ഞു കിടന്നിരുന്ന മലിനജലം ഒന്നിച്ച് പെരിയാർ പുഴയിലേക്ക് ഒഴുകുകയായിരുന്നു. ഈ നടപടിക്ക് മുൻപും അതിനുശേഷവും വെള്ളത്തിന്റെ മലിനീകരണ തോത് പരിശോധിക്കുന്നതിൽ പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡിന് വലിയ വീഴ്ചയാണ് വന്നിട്ടുള്ളത്.
വീഴ്ച സംഭവിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എഐവൈഎഫ് സംഘടിപ്പിച്ച പ്രതിഷേധം മണ്ഡലം സെക്രട്ടറി കെ എ അൻഷാദ് ഉൽഘാടനം ചെയ്തു. കളമശ്ശേരി, എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗം അബ്ദുൽ സലിം അധ്യക്ഷനായി അജുൻ രവി, ജില്ലാ യുവതി സബ് കമ്മിറ്റി അംഗം സുനിത സിനിരാജ്, നവാസ്, റോനിഷ്,ടി ആർ സിനിരാജ്, തുടങ്ങിയവർ സംസാരിച്ചു.