തൃശ്ശൂർ: മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ മരുന്നു മാറി നൽകി യുവാവ് ഗുരുതരാവസ്ഥയിലായ സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് എഐവൈഎഫ്. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ചാലക്കുടി സ്വദേശിയായ യുവാവിന് മരുന്നു മാറി നൽകി ഗുരുതരാവസ്ഥയിലായ സംഭവം അതീവ ഗുരുതരമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും എഐവൈഎഫ് വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.
സാധാരണക്കാരായ ഒട്ടേറെപ്പേർ ചികിത്സ തേടിയെത്തുന്ന മെഡിക്കൽ കോളേജിൽ ഇത്തരത്തിലുള്ള സംഭവം ഒരിക്കലും അംഗീകരിക്കാനാവില്ല. ഡോക്ടർമാർ ഉൾപ്പെടെ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് ഒരുപാട് വാർത്തകൾ പുറത്തുവരുന്നുണ്ട്. സംഭവം അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എഐവൈഎഫ് ആവശ്യപ്പെട്ടു.