കഞ്ഞാണി: തുടർച്ചയായി ഉണ്ടാകുന്ന വാഹന അപകടങ്ങളുടെ പശ്ചാത്തലത്തിൽ,കഞ്ഞാണിയിൽ സിഗ്‌നൽ ലൈറ്റ്കൾ സ്ഥാപിക്കുക, വാഹങ്ങളുടെ വേഗത നിയന്ത്രിക്കുക, സംസ്ഥാന പാതയുടെ വീതി അളന്നു തിട്ടപ്പെടുത്തുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എഐവൈഎഫ് മണലൂർ മേഖല കമ്മിറ്റി കഞ്ഞാണിയിൽ സംഘടിപ്പിച്ച ജനജാഗ്രത സദസ്സ് എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റ് വൈശാഖ് അന്തിക്കാട് ഉദ്ഘാടനം ചെയ്തു.
മേഖല പ്രസിഡന്റ് യദു ഗണേഷ് അധ്യക്ഷനായ സദസിൽ മേഖല സെക്രട്ടറി രാജേഷ് തെക്കേപുരക്കൽ സ്വാഗതം പറഞ്ഞു.സിപിഐ ജില്ലാ കൗൺസിൽ അംഗം കെ.വി.വിനോദൻ, എഐവൈഎഫ് മണലൂർ മണ്ഡലം സെക്രട്ടറി സാജൻ മുടവാങ്ങട്ടിൽ, എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.വി.സന്ദീപ്,ബിജിത ഗിരീഷ്,എഐവൈഎഫ് മണ്ഡലം വൈസ് പ്രസിഡന്റ് സജീഷ് വാലപ്പറമ്പിൽ, സിപിഐ ലോക്കൽ സെക്രട്ടറി വി ജി രാധാകൃഷ്ണൻ തുടങ്ങിയവർ അഭിവാദ്യങ്ങൾ ചെയ്തു സംസാരിച്ചു.സദസിനു മേഖല വൈസ് പ്രസിഡന്റ് ജോൺ നന്ദി പറഞ്ഞു.