തൃശൂർ മെഡിക്കൽ കോളേജിൽ നടക്കുന്ന അഴിമതിക്കും അനാസ്ഥയ്ക്കുമെതിരെ പ്രതിഷേധ മാർച്ചുമായി എഐവൈഎഫ്. എഐവൈഎഫ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് നടക്കുന്ന പ്രതിഷേധ പരിപാടി സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ ഉദ്ഘാടനം ചെയ്യും. മെഡിക്കൽ കോളേജിലെ കൈക്കുലിക്കാരായ ഡോക്ടർമാരെ പിരിച്ചുവിടുക, ഡോക്ടർമാരുടെ സ്വകാര്യ പ്രാക്റ്റീസ് അവസാനിപ്പിക്കണം, ആരോപണവിധേയനായ സൂപ്രണ്ട് ഇൻ ചാർജ്ജിനെ തൽസ്ഥാനത്തുനിന്നും മാറ്റി നിർത്തി വസ്തുനിഷ്ഠമായ അന്വേഷണം നടത്തുക, മെഡിക്കൽ കോളേജിൽ സ്ഥിരമായി സൂപ്രണ്ടിനെ ഉടൻ നിയമിക്കുക, എച്ച്ഡി എസ് എഫ് അഴിമതി കേസ് വിജിലൻസ് അന്വേഷണത്തിന് വിടുക, മെഡിക്കൽ കോളേജിലെ ഇന്ത്യൻ കോഫിഹൗസ് കാന്റീൻ പൊളിച്ചുമാറ്റിയ ഇടത്ത് എച്ച് ഡി എസിന്റെ കാന്റീൻ ആരംഭിക്കുക, ഒഴിവുള്ള തസ്തികയിൽ ആവശ്യമായ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കുക, ആശുപത്രിയിലെ താത്ക്കാലിക നിയമനങ്ങൾ പൂർണ്ണമായും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി മാത്രം നടത്തുക, ജനന- മരണ മെഡിക്കൽ സർട്ടിഫിക്കറ്റുകളുടെ കാലതാമസം ഒഴിവാക്കുക, രോഗികൾക്കും കൂട്ടിരിപ്പുകാർക്കുംവാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം വർദ്ധിപ്പിക്കുക, മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ്എ ഐവൈഎഫ് മെഡിക്കൽ കോളേജിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നത് .