സുൽത്താൻബത്തേരി: കെഎസ്ഇബിയുടെ ജനദ്രോഹ നയങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് രംഗത്ത്. വർധിപ്പിച്ച കറണ്ട് ബില്ല് പിൻവലികക്കുക രണ്ട് മാസം കൂടുമ്പോൾ എടുക്കുന്ന മീറ്റർ റീഡിങ് മാസത്തിൽ എടുത്ത് താരിഫിൽ വരുന്ന വർധനവ് കുറക്കാനുള്ള ഇടപെടൽ നടത്തുക എന്ന ആവശ്യ മുന്നോട്ട് വച്ചാണ് എഐവൈഎഫ് മീനങ്ങാടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്ഇബി ഓഫീസിനു മുന്നിൽ ഉപരോധം സംഘടിപ്പിച്ചത്.
ഉപരോധം എഐവൈഎഫ് വയനാട് ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വിൻസന്റ് പുത്തേട്ട് ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് മേഖല പ്രസിഡന്റ് ബിനു തോമസ്, സെക്രട്ടറി എമിൽ, ബത്തേരി മണ്ഡലം സെക്രട്ടറി അമൽ, ജില്ലാ കമ്മിറ്റി അംഗം സിദ്ധാർത്ഥ്, മനു തുടങ്ങിയവർ ഉപരോധത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.