കോട്ടയം: കേരളത്തിലെ മത സാമുദായിക സൗഹാർദ്ദങ്ങളെ തകർക്കുന്ന രീതിയിൽ പി സി ജോർജ്ജ് നടത്തിയ മതവിദ്വേഷപ്രസംഗത്തിൽ പ്രതിഷേധിച്ച് എഐവൈഎഫ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. സാംസ്കാരിക കേരളത്തിന് അപമാനമായ രാഷ്ട്രീയ മാലിന്യം പി സി ജോർജിനെതിരെ ശക്തമായ പ്രതിഷേധമാണ് കേരളത്തിലുടനീളം എഐവൈഎഫ് സംഘടിപ്പിച്ചത്.
ഈരാറ്റുപേട്ടയിൽ എഐവൈഎഫ് പ്രതീകാത്മക നാടുകടത്തൽ പ്രതിഷേധം സംസ്ഥാന പ്രസിഡന്റ് എൻ അരുൺ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജോയിൻ സെക്രട്ടറി ശുഭേഷ് സുധാകരൻ, ഷമ്മാസ് ലത്തീഫ്, സന്തോഷ് കുമാർ, എംജി ശേഖരൻ, ഇകെ മുജീബ്, രതീഷ് പി എസ്, കെ ഐ നൗഷാദ് തുടങ്ങിയവർ ഇരാറ്റുപേട്ടയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തു.