തിരുവല്ല : കേന്ദ്ര ബജറ്റിനെതിരേ എഐവൈഎഫ് തിരുവല്ല മണ്ഡലം കമ്മറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി.കേരളത്തെ അപ്പാടെ അവഗണിച്ച കേന്ദ്ര ബജറ്റിൽ പ്രതിഷേധ സൂചകമായി ധനകാര്യ മന്ത്രി നിർമ്മല സീതാരാമന്റെ കോലം കത്തിച്ചു.
പ്രതിഷേധ സമ്മേളനം സിപിഐ പത്തനംതിട്ട ജില്ല അസി. സെക്രട്ടറി കെ ജി രതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് ജില്ലാ ജോ.സെക്രട്ടറി ജോബി തോമസ് പീടിയേക്കൽ, പി എസ് റെജി, വിഷ്ണു ഭാസ്കർ ,അഡ്വ ദാനിയേൽ, മനു പരുമല ,അനീഷ് സുകുമാരൻ, കെ കെ ഗോപി ,ജിതിൻ എന്നിവർ പ്രസംഗിച്ചു.