കണ്ണൂർ: കേരളത്തിലെ തന്നെ പ്രധാന റെയിൽവേ സ്റ്റേഷനായ കണ്ണൂർ റെയില്‍വേ സ്റ്റേഷന്റെ ഏക്കറു കണക്കിന് ഭൂമി സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് നല്‍കാനുള്ള കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ എഐവൈഎഫ് രംഗത്ത്. എഐവൈഎഫ് കണ്ണൂർ ജില്ലാ കമ്മിറ്റി കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നടപടിക്കെതിരെ പ്രസ്താവന പുറത്തിറക്കി. ദിവസവും പതിനായിരക്കണക്കിന് യാത്രക്കാരാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്നത്. റെയിൽവെ ഭൂമി സ്വകാര്യ കമ്പനിക്ക് കൈമറുന്നതോടെ സ്റ്റേഷന്‍ നവീകരണം, പാർക്കിങ്ങ് തുടങ്ങി നരവധി സാധ്യതകൾ ഇല്ലാതാവുകയാണ്.
അതോടൊപ്പം കണ്ണൂർ നഗരത്തിലെ റോഡ് വികസനത്തേയും ഈ കരാർ ബാധിക്കും. റെയിൽവേയുടെ പൊതുഭൂമി ഉൾപ്പെടെ സ്വകാര്യവത്ക്കരിക്കുന്ന ഏറ്റവും ജനവിരുദ്ധ നയമാണ്. നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന ബിജെപി സര്‍ക്കാര്‍ കണ്ണൂർ നഗരത്തിന്റെയും റെയിൽവേയുടെയും വികസനത്തിന് പ്രതികൂലമായി ബാധിക്കുന്ന റെയിൽവേ ലാൻഡ് ഡെവലപ്മെന്റ് അതോറിറ്റിയുടെ തീരുമാനം തെറ്റാണെന്നും ബന്ധപ്പെട്ടവർ നടപടികൾ പിൻവലിക്കണമെന്നും എഐവൈഎഫ് ജില്ലാ പ്രസിഡന്റ് കെ ആർ ചന്ദ്രകാന്തും സെക്രട്ടറി കെ വി രജീഷും പ്രസ്താവനയിൽ അറിയിച്ചു.