അനധികൃത സാമ്പത്തിക ഇടപെടൽ നടത്തിയ മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടനെതിരെ പ്രതിഷേധം ശക്തമാക്കി എഐവൈഎഫ്.
നിയമസഭ സാമാജികനായിരുന്നു കള്ള പണം വെളുപ്പിക്കൽ അടക്കമുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട മാത്യു കുഴൽനാടൻ എംഎൽഎ മൂവാറ്റുപുഴയ്ക്ക് അപമാനണെന്ന് എഐവൈഎഫ് വ്യക്തമാക്കി. അതിന്റെ ഭാഗമായി ആഗസ്റ്റ് 19ന് മൂവാറ്റുപുഴയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിക്കും.
പ്രഖ്യാപിത വരുമാനത്തിന്റെ മുപ്പത് ഇരട്ടിയോളമാണ് മാത്യു കുഴൽനാടൻ സ്വത്ത് സാമ്പാദിച്ചത്. സംസ്ഥാന വിജിലൻസും സ്പെഷ്യൽ ബ്രാഞ്ചും റവന്യു പരിശോധന വിഭാഗവും കഴിഞ്ഞ മൂന്ന് മാസമായി മാത്യുവിന്റെ അനധികൃത ഇടപാടുകളെ കുറിച്ച് അന്വേഷണം നടത്തുകയാണ്. തികഞ്ഞ അഴിമതിക്കാരനായ മാത്യു കുഴൽനാടനെ എംഎൽഎ രാജിവച്ചൊഴിയണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു.