കേരള സർക്കാർ വയനാട് ദുരിതബാധിതർക്ക് നൽകിയ അരിയും അവശ്യവസ്തുക്കളും പൂഴ്ത്തിവച്ച മേപ്പാടി പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധവുമായി എഐവൈഎഫ്. പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധം സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ വി രജീഷ് ഉദ്ഘാടനം ചെയ്തു. യുഡിഎഫിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിക്ക് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വരുന്നതിനു മുന്നേതന്നെ റവന്യു വകുപ്പ് ഭക്ഷ്യ വസ്തുക്കൾ പഞ്ചായത്തിനു നൽകിയിരുന്നു. എന്നാൽ പഞ്ചായത്ത് അത് പൂഴ്ത്തിവച്ച് ഒരു ദുരന്തഭൂമിയിൽ കൃത്യമയ സമയക്രമം അനുസരിച്ച് നടപ്പാക്കേണ്ട പ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പഞ്ചായത്തിലെ യുഡിഎഫ് ഭരണകൂടം മനപ്പൂർവ്വം വൈകിപ്പിക്കുകയായിരുന്നു എന്ന് കെ വി രജീഷ് വ്യക്തമാക്കി.
ഈ ഭക്ഷ്യ വസ്തുക്കളുടെ വിതരണം വോട്ട് കച്ചവടമാക്കി മാറ്റി തിർക്കുന്നതിനായുള്ള ശ്രമം നടക്കുകയും. മേപ്പാടിയിലെ എൽഡിഎഫിന്റെ ജനപ്രതിനിധികളെ പോലും അറിയിക്കാതെ വിതരണം ചെയ്യാൻ നടത്തിയ യുഡിഎഫിന്റെ ധാർമികതയിൽ നിഗൂഢതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ എന്നും മേപ്പാടിയിലെ ജനങ്ങളോടൊപ്പം നിന്നസർക്കാരിന്റെ പ്രതിച്ഛായ തകർക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് വെള്ള കയറി നശിച്ച അരിയടക്കം ദുരിതബാധിതർക്ക് യാതൊരു ദയയും കൂടാതെ വിതരണം ചെയ്തതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മേപ്പാടി പഞ്ചായത്തിലേക്ക് കടക്കാൻ ശ്രമിച്ച എഐവൈഎഫ് പ്രവർത്തകരെ പൊലീസ് തടഞ്ഞു.