Saturday, November 23, 2024
spot_imgspot_img
HomeKeralaശസ്ത്രക്രിയക്കിടെ കുട്ടിയുടെ ഞരമ്പ് മുറിഞ്ഞ സംഭവം: എഐവൈഎഫ് ഡിഎംഒ ഓഫീസ് മാർച്ച് നടത്തി

ശസ്ത്രക്രിയക്കിടെ കുട്ടിയുടെ ഞരമ്പ് മുറിഞ്ഞ സംഭവം: എഐവൈഎഫ് ഡിഎംഒ ഓഫീസ് മാർച്ച് നടത്തി

കാഞ്ഞങ്ങാട്: ഹെര്‍ണിയ ശസ്ത്രക്രിയക്കിടെ അബദ്ധത്തില്‍ പത്തുവയസ്സുകാരന്റെ ഞരമ്പ് മുറിഞ്ഞ സംഭവത്തില്‍ പ്രതിഷേധിച്ച് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവിനെതിരെ എഐഐഎഫ് പ്രവര്‍ത്തകര്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഓപ്പറേഷന് നേതൃത്വം നല്‍കിയ ആരോപണ വിധേയനായ ഡോക്ടറെ സസ്പെൻഡ് ചെയുക, രോഗിക്ക് ആവശ്യമായ വിദഗ്ധ ചികിത്സ സൗജന്യമായി നൽകുക, കൈക്കൂലിക്കാരെ സർവ്വീസിൽനിന്ന് പിരിച്ചു വിടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് എഐവൈഎഫ് നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്.

ജില്ലാ മെഡിക്കൽ ഓഫീസിൽ തെളിവെടുപ്പ് നടക്കുന്ന മുറിക്ക് പുറത്ത് പ്രവർത്തകരെ പൊലീസ് തടഞ്ഞു തുടർന്ന് ഡപ്യൂട്ടി ഡിഎംഒ അന്വേഷണ കമിറ്റി അംഗങ്ങൾ എന്നിവരുമായി ചർച്ച നടത്തി ഉന്നയിച്ച കാര്യങ്ങൾ ഗൗരവമായി പരിഗണിക്കുമെന്നുള്ള ഉറപ്പിന്റെ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിച്ചു. സമരത്തിന് എഐവൈഎഫ് ജില്ലാ സെക്രട്ടറി എം ശ്രീജിത്ത്, സംസ്ഥാന കമിറ്റി അംഗം ധനിഷ് ബിരിക്കുളം,പ്രഭിജിത്ത് ജിനുശങ്കർ പ്രകാശൻ പള്ളിക്കാപ്പിൽ, ശ്രീനാഥ് മാക്കി, രാഹുൽ വെളളിക്കോത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares