നല്ലപ്പിള്ളി: ക്രിസ്തുമസ് കരോൾ സംഘത്തെ തടഞ്ഞതിൽ പ്രതിഷേധിച്ച് എഐവൈഎഫ് നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധപരിപാടി എഐവൈഎഫ് ജില്ലാ സെക്രട്ടറി കെ ഷാജഹാൻ ഉദ്ഘാടനം ചെയ്തു. കെ ഷിനാഫ്, അജയൻ, സിപിഐ നേതാക്കളായ കെ മുത്തു, കൃഷ്ണൻ കുട്ടി എന്നിവർ സംസാരിച്ചു. നല്ലപ്പിള്ളി ടൗണിൽ കേക്ക് വിതരണവും ചെയ്തു. എഐവൈഎഫ് നേതാക്കളായ ഇന്ദ്രജിത്ത്, സബീർ, ശിവദാസൻ എന്നിവർ നേതൃത്വം നൽകി.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച ക്രിസ്മസ് ആഘോഷത്തിനിടെ സ്കൂളിൽ അതിക്രമിച്ചുകയറിയ വി.എച്ച്.പി നേതാക്കൾ പ്രധാനാധ്യാപിക ഉൾപ്പെടെയുള്ള അധ്യാപകരെയും വിദ്യാർത്ഥികളെയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു. ക്രിസ്മസ് വസ്ത്രങ്ങൾ കുട്ടികൾ ധരിച്ചതിനെ ഇവർ ചോദ്യം ചെയ്തു. ശ്രീകൃഷ്ണജയന്തിയല്ലാതെ മറ്റൊരാഘോഷവും വേണ്ടെന്നായിരുന്നു ഇവരുടെ നിലപാട്. സംഭവത്തിൽ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്.