പത്തനംതിട്ട: കോന്നിയിൽ 19കാരി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം സംഘടിപ്പിച്ച് എഐവൈഎഫ് അടൂർ മണ്ഡലം കമ്മറ്റി.
അടൂരിൽ പ്രവർത്തിക്കുന്ന അഗ്നിവീർ റിക്രൂട്മെന്റ് പരിശീലനകേന്ദ്രത്തിലേക്കാണ് എഐവൈഎഫ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധ സമരം എഐവൈഎഫ് ജില്ലാ സെക്രട്ടറി എസ് അഖിൽ ഉദ്ഘാടനം ചെയ്തു.
19കാരി ജീവനൊടുക്കിയ സംഭവം ‘അധ്യാപകൻ പെൺകുട്ടിയോട് മോശമായി പെരുമാറിയെന്നാണ് അമ്മ വ്യക്തമാക്കുന്നത്. ഇതിന് മുൻപും ഈ സ്ഥാപനത്തിൽ സമാന പരാതികൾ ഉണ്ടായിട്ടുണ്ടെന്നും അഖിൽ പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് എം മനു അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ കമ്മിറ്റി അംഗം സന്തോഷ് പാപ്പച്ചൻ, എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗം ശരത്ത് ലാൽ, എഐഎസ്എഫ് നേതാക്കളായ ബിബിൻ എബ്രഹാം, ദേവദത്ത്, വില്യം, ജോബി, തേജസ് പ്രസന്നൻ, എന്നിവർ സംസാരിച്ചു.
ലിബു കടമ്പനാട്, സനിൽ സന്തോഷ് എന്നിവർ പ്രതിഷേധ സമരത്തിനു നേതൃത്വം നൽകി.