പരുമല പദയാത്രികർക്കായി മെഡിക്കൽ ഹെല്പ് ഡെസ്ക്കും, ലഘു ഭക്ഷണ പാനിയ വിതരണവും ഒരുക്കിഎഐവൈഎഫ്. എഐവൈഎഫ് തിരുവല്ല ടൗൺ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ക്യാമ്പേയ്ൻ സംഘടിപ്പിച്ചത്. ക്യമ്പേയ്ൻ എഐവൈഎഫ് ജില്ലാ സെക്രട്ടറി എസ് അഖിൽ ഉത്ഘാടനം ചെയ്തു.
എഐവൈഎഫ് തിരുവല്ല മണ്ഡലം സെക്രട്ടറി വിഷ്ണു ഭാസ്കർ, സിപിഐ ടൗൺ ലോക്കൽ കമ്മിറ്റി അംഗങ്ങളായ ജയ സി ടി, അനിൽ മുത്തൂർ, അനിത പ്രസാദ്, എഐവൈഎഫ് ടൗൺ മേഖല പ്രസിഡന്റ് ശ്രീവൽസ് തമ്പി, വൈസ് പ്രസിഡന്റ് മനോജ് കൊച്ചുവീട്ടിൽ, സെക്രട്ടറി ലിജു വർഗീസ്, ജോയിൻ സെക്രട്ടറി ജിജോ ചാക്കോ, കമ്മിറ്റി അംഗങ്ങളായ സാലു ജോൺ, ബിൻസൺ ജോർജ്, ഗോകുൽ രവി, മിഥുൻ രാജ് , സായി, ജിക്കു ചന്ദ്രൻ, സന്തോഷ്, ദീപു മോൻ, അരുൺ എന്നിവർ നേതൃത്വം നൽകി.