Friday, November 22, 2024
spot_imgspot_img
HomeKeralaസേവ് ഇന്ത്യ മാർച്ച്; സംഘാടക സമിതി രൂപീകരിച്ച് പുതുക്കാട് മണ്ഡലം കമ്മിറ്റി

സേവ് ഇന്ത്യ മാർച്ച്; സംഘാടക സമിതി രൂപീകരിച്ച് പുതുക്കാട് മണ്ഡലം കമ്മിറ്റി

ആമ്പല്ലൂർ : ഒരുമിച്ച് നടക്കാം വർഗ്ഗീയതയ്ക്കെതിരെ ഒന്നായ് പൊരുതാം തൊഴിലിനു വേണ്ടി എന്ന മുദ്രാവാക്യം ഉയർത്തി എഐവൈഎഫ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന കാൽനട ജാഥയുടെ നടത്തിപ്പിനായി ആമ്പല്ലൂരിൽ നടന്ന സംഘാടകസമതി യോഗം സിപിഐ ജില്ലാ സെക്രട്ടറി കെ കെ വൽസരാജ് ഉദ്ഘാടനം ചെയ്തു.

എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് വി ആർ രമ്പീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ എഐവൈഎഫ് ജില്ലാ സെക്രട്ടറി പ്രസാദ് പാറേരി, സിപിഐ പുതുക്കാട് മണ്ഡലം സെക്രട്ടറി പി കെ ശേഖരൻ, അസിസ്റ്റന്റ് സെക്രട്ടറി സി യു പ്രിയൻ, സിപിഐ ജില്ലാ കമ്മറ്റി അംഗം കെ എം ചന്ദ്രൻ, എഐവൈഎഫ് സംസ്ഥാന കമ്മറ്റി അംഗം വി കെ വിനീഷ്, സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ പി എം നിക്സൺ, എം എ ജോയ്, ടി കെ ഗോപി എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.

151 അംഗ സ്വാഗതസംഘം കമ്മറ്റി രൂപീകരിച്ചു. രക്ഷാധികാരിയായി വി എസ് പ്രിൻസിനെയും ചെയർമാനായി പി കെ ശേഖരനെയും, കൺവീനറായി വി എൻ അനീഷിനെയും ട്രഷററായി വി ആർ രമ്പീഷിനെയും തെരഞ്ഞെടുത്തു. എഐവൈഎഫ് മണ്ഡലം സെക്രട്ടറി വി എൻ അനീഷ് സ്വാഗതവും ജില്ലാ കമ്മറ്റി അംഗം രാജലക്ഷമി നന്ദിയും രേഖപ്പെടുത്തി.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares