വന്ദേ ഭാരത് ട്രെയിനുകൾക്ക് വേണ്ടി മറ്റു ട്രെയിനുകൾ ദീർഘനേരം പിടിച്ചിടുന്നത് സാധാരണക്കാരോടുള്ള അവഗണനയാണെന്ന് എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ.ആർ ജയൻ പറഞ്ഞു. കേരളത്തിലുടനീളം തൊഴിലാളികളും ജീവനക്കാരും വിദ്യാർത്ഥികളും ഉൾപ്പടെ ഇതിന്റെ ദുരന്തമനുഭവിതുകയാണ്. മതിയായ ലോക്കൽ കമ്പാർട്ടുമെന്റുകൾ ഇല്ലാത്തതുമൂലം ഉണ്ടാകുന്ന തിരക്ക് വൻ ദുരന്തത്തിന് കാരണമാകും. സ്വകാര്യ ട്രെയിനുകൾ രാജ്യത്ത് സർവ്വീസ് ആരംഭിച്ചു കഴിഞ്ഞു. ഇനി ഉയർന്ന ചാർജ് ഈടാക്കുന്ന അത്തരം ട്രെയിൻ സർവ്വീസുകൾ വ്യാപകമാകും.
സാധാരണക്കാരന് ഉയർന്ന ചാർജുകൾ തങ്ങാവുന്നതിലും അധികമായി വർദ്ധിച്ചിരിക്കുന്നു. ട്രെയിൻ യാത്രക്കാരുടെ ദുരിതം പരിഹരിക്കുക, റയിൽവേ അവഗണന അവസാനിപ്പിക്കുക,പാസഞ്ചർ ട്രയിനുകളുടെ കോച്ചുകൾ വർദ്ധിപ്പിക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചു എഐവൈഎഫ് ജില്ലാ കമ്മറ്റി നടത്തിയ തിരുവല്ല റെയിൽവേ സ്റ്റേഷൻ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അഡ്വ.ആർ.ജയൻ. എഐവൈഎഫ് ജില്ലാ പ്രസിഡന്റ് സുഹാസ് എം ഹനീഫ്, സെക്രട്ടറി എസ് അഖിൽ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ ശ്രീനാദേവി കുഞ്ഞമ്മ, ബൈജു മുണ്ടപ്പള്ളി, ബിബിൻ എബ്രഹാം, അഞ്ജലി, ജോബി തിരുവല്ല, അനീഷ് സുകുമാരൻ, വിഷ്ണു ഭാസ്‌ക്കർ, എന്നിവർ സംസാരിച്ചു.
പാസഞ്ചർ ട്രെയിനുകളുടെ കോച്ചുകൾ വർദ്ധിപ്പിക്കുക, ട്രെയിൻ യാത്രക്കാരുടെ ദുരിതം പരിഹരിക്കുക,റെയിൽവേയുടെ അവഗണന അവസാനിപ്പിക്കുക, മലപ്പുറം ജില്ലയോടുള്ള കേന്ദ്രസർക്കാറിന്റെ റെയിൽവേ അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ച് എഐവൈഎഫ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരൂർ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് ജില്ലാ സെക്രട്ടറി അഡ്വ ഷഫീർ കിഴിശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇ വി അനീഷ് അധ്യക്ഷനായി.രജനി മനോജ്,വി നന്ദൻ മാസ്റ്റർ,ചെമ്പൻ ഷഫീഖ് മാസ്റ്റർ എന്നിവർ സംസാരിച്ചു.യൂസുഫ് കലയത്ത് സ്വാഗതവും പി കെ ബാബു നന്ദിയും പറഞ്ഞു. മാർച്ചിനു രജീഷ് കടായിൽ,പി അരുൺ,കെ വി നാസർ,മുർഷിദുൽ ഹഖ്,അയ്യൂബ് വേളക്കാടൻ, അരുൺപ്രകാശ് എന്നിവർ നേതൃത്വം നൽകി.
എഐവൈഎഫ് കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച റെയിൽവേ സ്റ്റേഷൻ മാർച്ച് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു ഉദ്ഘാടനം ചെയ്തു. തൊഴിലവസരങ്ങൾ നികത്താതെ റെയിൽവേ സ്വകാര്യവൽക്കരിക്കുന്നതിലൂടെ സാധാരണക്കാരായ യാത്രക്കാരുടെ അവകാശങ്ങൾ വെല്ലുവിളി ഉയർത്തുന്ന നിലപാടുകളിൽ നിന്നും കേന്ദ്രസർക്കാർ മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എഐവൈഎഫ് കോട്ടയം ജില്ല പ്രസിഡന്റ് കെ രഞ്ജിത് കുമാറിന്റെ അദ്ധ്യക്ഷതയിൽ സെക്രട്ടറി ഷമ്മാസ് ലത്തീഫ് സമരത്തിന് സ്വാഗതം പറഞ്ഞു. സിപിഐ മണ്ഡലം സെക്രട്ടറി ടി സി ബിനോയ്, എഐവൈഎഫ് ജില്ല വൈസ് പ്രസിഡന്റ് സജീവ് ബി ഹരൻ, എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് ജിജോ ജോസഫ് തുടങ്ങിയ സഖാക്കൾ സംസാരിച്ചു.
റെയിൽവേ മേഖലയിൽ കേരളത്തോട് കേന്ദ്രം കാട്ടുന്ന കടുത്ത അവഗണന അവസാനിപ്പിക്കണമെന്ന് എഐവൈഎഫ് ദേശീയ വാക്കിങ് കമ്മിറ്റി അംഗം എസ് വിനോദ് കുമാർ അഭിപ്രായപ്പെട്ടു.ട്രെയിൻ യാത്രക്കാരുടെ ദുരിതം പരിഹരിക്കുക റെയിൽവേയോടുള്ള അവഗണന അവസാനിപ്പിക്കുക പാസഞ്ചർ ട്രെയിനുകളിൽ കോച്ചുകൾ വർധിപ്പിക്കുക എന്നീ മുദ്രാവാക്യം ഉയർത്തി എഐവൈഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിലേക്ക് സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റെയിൽവേ സ്റ്റേഷനുകളിൽ അടിസ്ഥാന സൗകര്യം ഉൾപ്പെടെ പലയിടങ്ങളിലും പരിമിതമാണ്.
കോവിഡ് സമയത്ത് പൂട്ടിയ ടിക്കറ്റ് കൗണ്ടറുകൾ പുനസ്ഥാപിക്കാത്ത സാഹചര്യം ഇപ്പോഴും നിരവധി സ്റ്റേഷനുകളിൽ ഉണ്ട്.റെയിൽവേ വികസനത്തിന് ആവശ്യമായ യാതൊരു ഇടപെടലും എംപിമാരും നടത്തുന്നൂല്ലെന്നും വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും എ ഐ വൈ എഫ് നേതാക്കൾ അഭിപ്രായപ്പെട്ടു.സുരേന്ദ്ര ഭവനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് റെയിൽവേ സ്റ്റേഷനു മുന്നിൽ സമാപിച്ചു. മാർച്ചിന് ജില്ലാ പ്രസിഡന്റ് ഇ കെ സുധീർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി എസ് നിധീഷ് സ്വാഗതം പറഞ്ഞു.
സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. വിനീത വിൻസന്റ് എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എ അധിൻ ജില്ലാ സെക്രട്ടറി ജോബിൻ ജേക്കബ് പ്രസിഡന്റ് ശ്രീജിത്ത് സുദർശൻ എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റിയംഗങ്ങളായ നോബൽ ബാബു, രാജേഷ് ചിറ്റൂർ, എ ഐ വൈ എഫ് നേതാക്കളായ എം ആർ ശ്രീജിത്ത് ഘോഷ്,പി പ്രവീൺ,എസ് അർഷാദ്,ആർ ഷംനാൽ,ശ്യാംരാജ് ഡി എൽ അനുരാജ് എന്നിവർ സംസാരിച്ചു മാർച്ചിന് വി ആർ ആനന്ദ്, എസ് എസ് കണ്ണൻ, എം ബി നസീർ, രാജ് ലാൽ, പ്രീജി ശശിധരൻ, എസ് ഷാനവാസ്, പ്രശാന്ത് ജോർജ്ജ് എന്നിവർ നേതൃത്വം നൽകി.