തിരുവനന്തപുരം: രാജ്ഭവനെ ആർഎസ്എസ് കാര്യലയമാക്കി മാറ്റാൻ ശ്രമിക്കുന്ന ഗവർണറെ തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് സംഘടിപ്പിച്ച പ്രതിഷേധത്തിനു നേരെ പോലീസിന്റെ ജലപീരങ്കി പ്രയോഗം. പരിസ്ഥിതി ദിനത്തിൽ രാജ്ഭവനിൽ സംഘടിപ്പിച്ച പരിപാടിയിൽ ഭാരതാംബയെന്ന് പറഞ്ഞ് ആർഎസ്എസിന്റെ പ്രതീകമായ ചിത്രം സ്ഥാപിച്ചത് വലിയ വിവാദമാണ് സംസ്ഥാനത്ത് സൃഷിടിച്ചത്.

ഗവർണറുടെ ആർഎസ്എസ് പ്രീതിപ്പെടുത്തൽ സംസ്ഥാനത്തിന്റെ മതനിരപക്ഷതയ്ക്കും സംസ്ഥാനം ഉയർത്തിപ്പിടിച്ച മൂല്യങ്ങൾക്കും നേരെയുണ്ടായ വെല്ലുവിളിയാണ്. സംസ്ഥാനത്ത് മതവിദ്വേഷം പടർത്തി ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാമെന്ന പഴയ രാജ നീതി ഇവിടെ വിലപ്പോവില്ല എന്ന് കാണിക്കുന്നതായിരുന്നു മാർച്ചിലുടനീളം കണ്ടത്.

സംസ്ഥാനത്തിന്റെ പല സ്ഥലങ്ങളിൽ നിന്നും നിരവധി പോരാണ് പ്രതിഷേധത്തിനെത്തിച്ചേർന്നത്. പ്രതിഷേധം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം നിർവഹിച്ചു. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ അഡ്വ. കെ കെ സമദ്, ആദർശ് കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.