Thursday, November 21, 2024
spot_imgspot_img
HomeKeralaകേന്ദ്ര സർക്കാർ യുവജനങ്ങളെ പറഞ്ഞ് പറ്റിക്കുന്നു : അഡ്വ. ആർ ജയൻ

കേന്ദ്ര സർക്കാർ യുവജനങ്ങളെ പറഞ്ഞ് പറ്റിക്കുന്നു : അഡ്വ. ആർ ജയൻ

റാന്നി: എഐവൈഎഫ് റാന്നി മണ്ഡലം ക്യാമ്പ് സംസ്ഥാന ജോ സെക്രട്ടറി അഡ്വ. ആർ ജയൻ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ യുവജനങ്ങളെ വഞ്ചിക്കുകയാണ് കേന്ദ്ര സർക്കാരെന്ന് ജയൻ പറഞ്ഞു. രണ്ടു കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നു പറഞ്ഞ് അധികാരത്തിൽ കേ റിയതിന് പിന്നാലെ അവസരങ്ങൾ ഇല്ലാതാക്കുകയാണ് അവർ ചെയ്തത്. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലക്കുന്നതിനൊപ്പം യുവാക്കളെ സമരമുഖത്തെക്കു തള്ളി വിടുകയാണെന്നും ജയൻ പറഞ്ഞു.

എം ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ. സുഹാസ് എം ഹനീഫ്, സെക്രട്ടറി എസ് അഖിൽ, സിപിഐ മണ്ഡലം അസി. സെക്രട്ടറി സന്തോഷ് കെ ചാണ്ടി, ജില്ലാ കൗൺസിലംഗം എം വി പ്രസന്നകുമാർ, ആർ നന്ദകുമാർ, ടി പി അനിൽ കുമാർ, വിപിൻ പൊന്നപ്പൻ, പി അനീഷ് മോൻ, എ അനിജു എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികൾ: എം ശ്രീജിത്ത് (പ്രസിഡന്റ്), എം കെ ജയപ്രകാശ്, സി ആർ മനോജ്, സീജൻ ചാത്തൻതറ (വൈസ് പ്രസിന്റ് ), വിപിൻ പൊന്നപ്പൻ (സെക്രട്ടറി), പി അനീഷ് മോൻ, എം മഞ്ജു, സ്റ്റീഫൻ ജോസഫ് (ജോ സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares