നിയമസഭ സാമാജികനായിരുന്നു കള്ള പണം വെളുപ്പിക്കൽ അടക്കമുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണ് മാത്യു കുഴൽനാടൻ ചെയ്തത്.
പ്രഖ്യാപിത വരുമാനത്തിന്റെ മുപ്പത് ഇരട്ടിയോളമാണ് മാത്യു കുഴൽനാടൻ സ്വത്ത് സാമ്പാദിച്ചത്. സംസ്ഥാന വിജിലൻസും സ്പെഷ്യൽ ബ്രാഞ്ചും റവന്യു പരിശോധന വിഭാഗവും കഴിഞ്ഞ മൂന്ന് മാസമായി മാത്യുവിന്റെ അനധികൃത ഇടപാടുകളെ കുറിച്ച് അന്വേഷണം നടത്തുകയാണ്.
തികഞ്ഞ അഴിമതിക്കാരനായ മാത്യു കുഴൽനാടനെ എംഎൽഎ സ്ഥാനത്തു നിന്ന് മാറ്റി നിർത്താൻ ഉള്ള ആർജവം കോൺഗ്രസ്സ് കാണിക്കണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്മോനും ആവശ്യപ്പെട്ടു.