കോഴിക്കോട്: പന്തീരാങ്കാവിൽ നവവധു മർദ്ധനത്തിനും, പീഡനങ്ങൾക്കും വിധേയമായ സംഭവത്തിൽ പന്തീരാങ്കാവ് പോലീസിൻ്റെ സമീപനം പ്രതിയെ സഹായിക്കുന്ന രീതിയിൽ ആണെന്ന് എഐവൈഎഫ് കോഴിക്കോട് ജില്ലാ എക്സിക്യുട്ടീവ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. ദിവസങ്ങൾക്ക് മുമ്പ് പരാതി നൽകിയിട്ടും ഗൗരവത്തിലെടുക്കാതെയും, വേണ്ട വകുപ്പുകൾ ചേർക്കാതെയും അലംഭാവം കാട്ടിയത് നീതീകരിക്കാൻ കഴിയാത്തതാണെന്നും, യാധാസമയത്ത് വകുപ്പുകൾ ചേർക്കാത്തതും അറസ്റ്റ് ചെയ്യാത്തതും പ്രതിക്ക് വിദേശത്തേക്ക് കടക്കുവാൻ സഹായം നൽകുന്ന സമീപനമായെന്നും എഐവൈഎഫ് ആരോപിച്ചു.
അന്വേഷണത്തിൽ അലംഭാവം കാട്ടിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും , പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും എഐവൈഎഫ് ജില്ലാ പ്രസിഡന്റ് അഡ്വ.കെ.പി ബിനൂപും ആക്റ്റിംഗ് സെക്രട്ടറി അഭിജിത്ത് കോറോത്തും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.