കൊച്ചി: കൊച്ചി നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും കുടിവെള്ള വിതരണം കേരള അർബൻ വാട്ടർസർവ്വീസ് ഇംപ്രൂവ്മെൻ്റ് പ്രോജക്ടിൻ്റെ ഭാഗമായി എഡിബി സഹായത്തോടെ ഫ്രഞ്ച് കോർപ്പറേറ്റ്കമ്പനിയായ സൂയിസിനെ ഏല്പിക്കാൻ ആലോചിക്കുന്നത് പ്രഖ്യാപിത ഇടതു നയത്തിന് വിരുദ്ധമാണെന്ന് എഐവൈഎഫ്. പൊതുമേഖലയിൽ നിന്ന് കുടിവെള്ള വിതരണം സ്വകാര്യവത്കരിച്ചാൽ കടുത്ത ജലചൂഷണവും ജല ഉപയോഗത്തിനുള്ള ഭരണഘടനാപരമായ അവകാശവും ഭാവിയിൽ നഷ്ടമാകും.
ഭീമമായ യൂസേഴ്സ് ഫീ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നതിനും ഇടയാക്കും. . കൊച്ചി നഗരത്തിലെ ശുദ്ധജല വിതരണംസ്വകാര്യവല്ക്കരിക്കാനുള്ള നീക്കത്തിനെതിരെ എഐവൈഎഫ് ഉൾപ്പടെയുള്ള യുവജന സംഘടനകളും ജല അതോറിറ്റി ജീവനക്കാരും നടത്തിയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി ജലസേചന വകുപ്പ് മന്ത്രി നിയമസഭയിൽ നൽകിയ ഉറപ്പ് പാലിക്കപേടണ്ടതുണ്ട് എൽഡിഎഫ് നയത്തിന് അനുസൃതമായ നയവും സമീപനവും ജലവിഭവ വിതരണ രംഗത്ത് നടപ്പിലാക്കിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ഉയർത്തി കൊണ്ടുവരുമെന്ന് എഐവൈഎഫ് ജില്ലാ പ്രസിഡൻ്റ് പി.കെരാജേഷ് സെക്രട്ടറി കെ ആർ റെനീഷ് എന്നിവർ അറിയിച്ചു.