വൈപ്പിൻ: പണിപൂർത്തിയാക്കിയിട്ട് ഏറെ നാളായ മുരിക്കുംപാടം ജലസംഭരണി പ്രവർത്തന സജ്ജമാക്കി പ്രദേശത്തെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കണമെന്ന് എഐവൈഎഫ് പുതുവൈപ്പ് മേഖല കൺവെൻഷനിലവതരിപ്പിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എഐവൈഎഫ് സംസ്ഥാന കമ്മറ്റിയംഗം ഡിവിൻ കെ ദിനകരൻ ഉദ്ഘാടനം ചെയ്തു. നിധിലിങ്കൺ അധ്യക്ഷത വഹിച്ചു.
വൈപ്പിൻ മണ്ഡലം സെക്ര ട്ടറി അഡ്വ ഡയാസ്റ്റസ് കോമത്ത്, സിപിഐ എൽ സി സെക്രട്ടറി ഡോളർമാൻ കോമത്ത്, ടി എ മുഹമ്മദ്, സാബുവില്യംസ്, കിരൺ ചുളിക്കൽ, ഷെമീർ കളരിക്കൽ തുടങ്ങിയവർ സംസാരിച്ചു. എസ്എസ്എൽസി, പ്ലസ് ടൂ പരീക്ഷകളിൽ മികച്ചവിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. ഭാരവാഹികളാ യി ഷെമീർ കളരിക്കൻ ( പ്രസിഡൻ്റ്), അശ്വിൻ ജി എസ്, സൂരജ് (വൈസ് പ്രസിഡൻ്റ്മാർ ), നിധിൻ ലിങ്കൺ ( സെക്രട്ടറി), സഞ്ജയ് സന്തോഷ്, ഡിയോൺ ഡോളർമാൻ (ജോയിന്റ് സെക്രട്ടിമാർ ) എന്നിവരുൾപ്പെടുന്ന കമ്മറ്റിയെ തെരഞ്ഞെടുത്തു.