വീണ്ടെടുക്കാം മതേതര ഇന്ത്യയെ എന്ന മുദ്രാവാക്യമുയർത്തി എഐവൈഎഫിന്റെ നേതൃത്വത്തിൽ നടത്തിയ സേവ് ഇന്ത്യ അസംബ്ലിയിൽ പതിനായിരങ്ങൾ അണി ചേർന്നു. സംസ്ഥാനത്തെ പതിനാല് ജില്ലകളിലായി വിവിധ കേന്ദ്രങ്ങളിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്ത് വരുന്നതിനാൽ ബിജെപി രാജ്യത്ത് കൂടുതൽ വർഗീയ പ്രചാരണങ്ങൾ അഴിച്ചു വിടും. അതിനെതിരെ ജനാധിപത്യ സമൂഹം കൂടുതൽ ജാഗ്രത പാലിക്കണ്ടതുണ്ടെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് സംസ്ഥാനത്തെ എല്ലാ ജില്ല കേന്ദ്രങ്ങളിലും സേവ് ഇന്ത്യ അസംബ്ലി സംഘടിപ്പിച്ചത്.
എഐവൈഎഫ് തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സേവ് ഇന്ത്യ അസംബ്ലി രാജ്യസഭാഗം പി സന്തോഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു
കൊല്ലം ജില്ല കമ്മിറ്റിയുടെ കീഴിൽ കടയ്ക്കലിൽ ചേർന്ന സേവ് ഇന്ത്യ അസംബ്ലി രാജ്യസഭാഗം ബിനോയ് വിശ്വം ഉദ്ഘാടനം നിർവഹിച്ചു
പത്തനംതിട്ട റാന്നിയിൽ നടന്ന സേവ് ഇന്ത്യ അസംബ്ലി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു
ആലപ്പുഴ ജില്ല കമ്മിറ്റിയുടെ കീഴിൽ ഭരണിക്കാവിൽ വച്ച് നടന്ന പരിപാടി കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു
കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റിപേട്ടയിൽ നടന്ന സേവ് ഇന്ത്യ അസംബ്ലി സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ ഉദ്ഘാടനം നിർവഹിച്ചു
ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സേവ് ഇന്ത്യ അസംബ്ലി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ ഉദ്ഘാടനം ചെയ്തു
എറണാകുളം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോതമംഗലത്ത് സംഘടിപ്പിച്ച സമ്മേളനം സിപിഐയുടെ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു
തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ വച്ച് സംഘടിപ്പിച്ച സമ്മേളനം സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് ആംഗം മുല്ലക്കര രത്നാകരൻ ഉദ്ഘാടനം നിർവഹിച്ചു
പാലക്കാട് മണർകാട് വച്ച് സംഘടിപ്പിച്ച സേവ് ഇന്ത്യ അസംബ്ലി റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം നിർവഹിച്ചു
മലപ്പുറം പരപ്പനങ്ങാടിയിൽ സംഘടിപ്പിച്ച സേവ് ഇന്ത്യ അസംബ്ലി കെ പി രാജേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു
കോഴിക്കാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ രാമനാട്ടുകരയിൽ ചേർന്ന സമ്മേളനം സിപിഐ ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരി ഉദ്ഘാടനം നിർവഹിച്ചു
കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മയ്യിൽ ചേരുന്ന സമ്മേളനം എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ ഉദ്ഘാടനം നിർവഹിച്ചു
കാസർകോട് ഉപ്പളയിൽ ചേർന്ന സമ്മേളനം ഇ ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു