Thursday, November 21, 2024
spot_imgspot_img
HomeKeralaവീണ്ടെടുക്കാം മതേതര ഇന്ത്യയെ; സേവ് ഇന്ത്യ അസംബ്ലിയുമായി എഐവൈഎഫ്

വീണ്ടെടുക്കാം മതേതര ഇന്ത്യയെ; സേവ് ഇന്ത്യ അസംബ്ലിയുമായി എഐവൈഎഫ്

വീണ്ടെടുക്കാം മതേതര ഇന്ത്യയെ എന്ന മുദ്രാവാക്യം ഉയർത്തി സ്വാതന്ത്ര്യ ദിനത്തിൽ എഐവൈഎഫ് 14 ജില്ലാ കേന്ദ്രങ്ങളിലും ഇന്ന് സേവ് ഇന്ത്യ അസംബ്ലി സംഘടിപ്പിക്കും. രാജ്യത്തെ വർഗീയമായി വിഭജിക്കാൻ ശ്രമിക്കുന്ന സംഘപരിവാർ അജണ്ടയെ പ്രതിരോധിക്കുകയും വർഗീയ കലാപങ്ങൾക്ക് അറുതി വരുത്തേണ്ട ഒരു കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ബിജെപി അവരുടെ രാഷ്ട്രീയ നേട്ടങ്ങൾക്കായി മണിപ്പൂരിലും ഹരിയാനയിലും വർഗീയ കലാപങ്ങൾ സൃഷ്ടിക്കുകയാണ്. സംഘപരിവാറിന്റെ വർഗീയ ലക്ഷ്യങ്ങളെ യുവ സമൂഹം ഒന്നായി ചോദ്യം ചെയ്യേണ്ടതുണ്ട് എന്ന ബോധത്തിന്റെ അടിസ്ഥാനത്തിലാണ് സേവ് ഇന്ത്യ അസംബ്ലിയുമായി എഐവൈഎഫ് രം​ഗത്ത് വരുന്നത്. ലോകസഭ തെരഞ്ഞെടുപ്പ് അടുത്ത് വരുന്നതിനാൽ ബിജെപി രാജ്യത്ത് കൂടുതൽ വർഗീയ പ്രചാരണങ്ങൾ അഴിച്ചു വിടും. അതിനെതിരെ ജനാധിപത്യ സമൂഹം കൂടുതൽ ജാഗ്രത പാലിക്കണ്ടതുണ്ടെന്ന് ആഹ്വാനം ചെയ്ത് സംസ്ഥാനത്തെ എല്ലാ ജില്ല കേന്ദ്രങ്ങളിലും സേവ് ഇന്ത്യ അസംബ്ലി സംഘടിപ്പിക്കും.

എഐവൈഎഫ് തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സേവ് ഇന്ത്യ അസംബ്ലി രാജ്യസഭാഗം പി സന്തോഷ് കുമാർ ഉദ്ഘാടനം നിർവഹിക്കും. കൊല്ലം ജില്ല കമ്മിറ്റിയുടെ കീഴിൽ കടയ്ക്കലിൽ ചേരുന്ന സേവ് ഇന്ത്യ അസംബ്ലി രാജ്യസഭാ​ഗം ബിനോയ് വിശ്വം ഉദ്ഘാടനം നിർവഹിക്കും. പത്തനംതിട്ട റാന്നിയിൽ ചേരുന്ന സേവ് ഇന്ത്യ അസംബ്ലി മൃ​ഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം നിർവഹിക്കും. എഐവൈഎഫ് ദേശീയ നിർവാഹക സമിതി അം​ഗം അഡ്വ ആർ ജയൻ മുഖ്യപ്രഭാഷണം നടത്തും.

ആലപ്പുഴ ജില്ല കമ്മിറ്റിയുടെ കീഴിൽ ഭരണിക്കാവിൽ വച്ച് നടക്കുന്ന പരിപാടി കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം നിർവഹിക്കും. കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റിപേട്ടയിൽ നടക്കുന്ന സമ്മേളനം സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ ഉദ്ഘാടനം നിർവഹിക്കും. ഇടുക്കിയിൽ നടക്കുന്ന സേവ് ഇന്ത്യ അസംബ്ലി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ ഉദ്ഘാടനം നിർവഹിക്കും. എറണാകുളം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോതമം​ഗലത്ത് സംഘടിപ്പിക്കുന്ന സമ്മേളനം സിപിഐയുടെ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും.

തൃശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ​ഗുരുവായൂർ വച്ച് സംഘടിപ്പിക്കുന്ന സമ്മേളനം സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് ആം​ഗം മുല്ലക്കര രത്നാകരൻ ഉദ്ഘാടനം നിർവഹിക്കും.പാലക്കാട് മണർകാട് വച്ച് സംഘടിപ്പിന്ന സേവ് ഇന്ത്യ അസംബ്ലി റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും.മലപ്പുറം പരപ്പനങ്ങാടിയിൽ സംഘടിപ്പിക്കുന്ന സേവ് ഇന്ത്യ അസംബ്ലി കെ പി രാജേന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. എ പി അഹമ്മദ് മുഖ്യ പ്രഭാഷണം നടത്തും. കോഴിക്കാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ രാമനാട്ടുകരയിൽ ചേരുന്ന സമ്മേളനം സിപിഐ ദേശീയ കൗൺസിൽ അം​ഗം സത്യൻ മൊകേരി ഉദ്ഘാടനം നിർവഹിക്കും. കെ കെ ബാലൻ, ജിതേഷ് കണ്ണപുരം, അജയ് ആവള, ശ്രീജിത്ത് മുടപ്പിലായി, അഡ്വ. കെ പി ബിനൂപ് തുടങ്ങിയവർ സംസാരിക്കും. കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മയ്യിൽ ചേരുന്ന സമ്മേളനം എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ ഉദ്ഘാടനം നിർവഹിക്കും. വി പി ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം സംഘടിപ്പിക്കും. കാസർകോട് ഉപ്പളയിൽ ചേരുന്ന സമ്മേളനം ഇ ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. എഐവൈഎഫ് ദേശീയ കൗൺസിൽ അം​ഗം അഡ്വ. കെ കെ സമദ് മുഖ്യ പ്രഭാഷണം നടത്തും.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares