ചിറയിൻകീഴ്: ഒരുമിച്ച് നടക്കാം വർഗ്ഗീയതയ്ക്കെതിരെ ഒന്നായ് പൊരുതാം തൊഴിലിനുവേണ്ടി എന്ന മുദ്രാവാക്യമുയർത്തി എഐവൈഎഫ് സംഘടിപ്പിക്കുന്ന സേവ് ഇന്ത്യ മാർച്ചിനായുള്ള ചിറയിൻകീഴ് മണ്ഡലതല സംഘാടകസമിതി രൂപീകരണയോഗം ചേർന്നു. മംഗലാപുരത്ത് വച്ച് നടന്ന സംഘാടകസമിതി രൂപീകരണ യോഗം സിപിഐ സംസ്ഥാന കൗൺസിൽ അംഗം മനോജ്.ബി. ഇടമന ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് അതുരാജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മണ്ഡലം സെക്രട്ടറി സഖാവ് ഷിയാസ് വാളക്കാട് സ്വാഗതം പറഞ്ഞു.
സേവ് ഇന്ത്യ മാർച്ചിലുടെ എഐവൈഎഫ് മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ചേർന്ന സംഘാടക സമിതി യോഗത്തിൽ സിപിഐ ചിറയിൻകീഴ് മണ്ഡലം സെക്രട്ടറി ഡി.ടൈറ്റസ്, എഐവൈഎഫ് ജില്ലാ സെക്രട്ടറി അഡ്വ.ആർ എസ് ജയൻ, ജില്ലാ പ്രസിഡണ്ട് ആദർശ് കൃഷ്ണ, പാർട്ടി മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കോരാണി ബിജു , എഐഎസ്എഫ് ജില്ലാ സെക്രട്ടറി ശരൺ ശശാങ്കൻ , എഐവൈഎഫ് സംസ്ഥാന കൗൺസിൽ അംഗം അൽ ജിഹാൻ പാർട്ടി സെക്രട്ടറിയേറ്റ് അംഗങ്ങൾ തോന്നയ്ക്കൽ രാജേന്ദ്രൻ മംഗലാപുരം എൽ.സി സെക്രട്ടറി സുനിൽ മുരുക്കുംപുഴ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സംഘാടക സമിതിയുടെ രക്ഷാധികാരിയായി വി. ശശി എംഎൽഎയും ചെയർമാനായി മനോജ്.ബി.ഇടമനയും കൺവീനറായി ഡി.ടൈറ്റസിനെയും തെരഞ്ഞെടുത്തു.