Friday, April 4, 2025
spot_imgspot_img
HomeSAVE INDIA MARCHഎഐവൈഎഫ് സേവ് ഇന്ത്യ മാർച്ച്‌; സംഘാടകസമിതി രൂപീകരിച്ചു

എഐവൈഎഫ് സേവ് ഇന്ത്യ മാർച്ച്‌; സംഘാടകസമിതി രൂപീകരിച്ചു

ചേലക്കര: ഒരുമിച്ച് നടക്കാം വർഗീയതയ്ക്കെതിരെ ഒന്നായി പൊരുതാം തൊഴിലിനു വേണ്ടി എന്ന മുദ്രാവാക്യമുയർത്തി എഐവൈഎഫ് സംസ്ഥാന ഭാരവാഹികൾ തിരുവനന്തപുരത്ത് നിന്നും കാസർഗോഡ് നിന്നും ആരംഭിക്കുന്ന കാൽനടജാഥകൾ മെയ്‌ 28 ന് തൃശൂരിൽ സമാപിക്കുന്നതിനോട് അനുബന്ധിച്ച് സംഘാടകസമിതി രൂപീകരിച്ച് ചേലക്കര മണ്ഡലം.കെവികെ കുറുപ്പ് സ്മാരക ഹാളിൽ ചേർന്ന രൂപീകരണയോഗം എഐഎസ്എഫ് ജില്ലാ സെക്രട്ടറി കെഎ.അഖിലേഷ് ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് വികെ.പ്രവീൺ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ല എക്സിക്യൂട്ടീവ് അംഗം എംആർ. സോമനാരായണൻ, സിപിഐ മണ്ഡലം സെക്രട്ടറി അരുൺ കാളിയത്ത്,അസിസ്റ്റന്റ് സെക്രട്ടറി പി.ശ്രീകുമാരൻ, എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം ടിപി.സുനിൽ,മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ശ്രീജ സത്യൻ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.എഐവൈഫ് മണ്ഡലം സെക്രട്ടറി കെഎസ്.ദിനേഷ് സ്വാഗതം പറഞ്ഞു.ജില്ല കമ്മിറ്റി അംഗം അനില വിജീഷ് നന്ദിയും പറഞ്ഞു.

സംഘാടക സമിതിയുടെ ചെയർമാനായി അരുൺ കാളിയത്തിനെയും കൺവീനറായി കെഎസ്.ദിനേഷിനെയും രക്ഷാധികാരിയായി ടി പി.സുനിറിനെയും ട്രഷററായി വി കെ. പ്രവീണിനെയും കമ്മറ്റി തെരഞ്ഞെടുത്തു. യോഗത്തിൽ 101 അംഗ കമ്മിറ്റിയെയും 51 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares