Thursday, November 21, 2024
spot_imgspot_img
HomeKeralaസഖാവ് ബാലകൃഷ്ണന്‍,88 വയസ്സ്; പാര്‍ട്ടിക്ക് വേണ്ടി നടന്നു മടുക്കാത്തൊരു മനുഷ്യന്‍, സേവ് ഇന്ത്യ മാര്‍ച്ചിലെ ആവേശം

സഖാവ് ബാലകൃഷ്ണന്‍,88 വയസ്സ്; പാര്‍ട്ടിക്ക് വേണ്ടി നടന്നു മടുക്കാത്തൊരു മനുഷ്യന്‍, സേവ് ഇന്ത്യ മാര്‍ച്ചിലെ ആവേശം

88 വയസ്സുണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കോട്ടയം വൈക്കം പള്ളിപ്രത്ത്‌ശ്ശേരി ബ്രാഞ്ച് അംഗം സഖാവ് ബാലകൃഷ്ണന്. പ്രായത്തിന്റെ അവശതകള്‍ ഏറെയുള്ളൊരു സാധാരണക്കാരില്‍ സാധാരണക്കാരന്‍.

പാര്‍ട്ടിയുടെ എന്ത് പരിപാടി നടത്തിയാലും അത് വിജയിപ്പിക്കാന്‍ ആരോഗ്യം നോക്കാതെ ഓടിനടക്കുന്ന സഖാവ്. സേവ് ഇന്ത്യ മാര്‍ച്ച് കോട്ടയം ജില്ലയില്‍ പ്രവേശിച്ചപ്പോള്‍ മുതല്‍ സഖാവിന് ആവേശമാണ്. എന്തുവന്നാലും ജാഥയ്‌ക്കൊപ്പം നടക്കുമെന്നായി. ഉറക്കെ ഇങ്ക്വിലാബ് വിളിച്ച് സഖാവ് ജാഥയ്‌ക്കൊപ്പം നടന്നു. ശാരീരിക അവശതകള്‍ ചൂണ്ടിക്കാട്ടി ഒടുവില്‍ സഖാവിനെ എഐവൈഎഫ് പ്രവര്‍ത്തകര്‍ തിരികെ അയക്കുകയായിരുന്നു. മനസ്സില്ലാ മനസ്സോടെ സഖാവ് തിരിച്ചുപോയി. അടുത്ത പ്രകടനത്തിന് കാണാമെന്ന ഉറപ്പോടെ.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares