പുത്തനങ്ങാടി : സേവ് ഇന്ത്യ മാർച്ചിനു മുന്നോടിയായി ഫ്ലഡ് ലൈറ്റ് നൈറ്റ് കൗണ്ടി ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കാനൊരുങ്ങി എഐവൈഎഫ്. പുത്തനങ്ങാടി പതിനൊനനാം മൈൽ ടർഫിൽ മെയ് 13, 14 തീയതികളിലായിയാണ് മത്സരം സംഘടിപ്പിക്കുന്നത്. മെയ് 13 ന് വൈകിട്ട് 7 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങ് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിക്കും.
മെയ് 15 മുതലാരംഭിക്കുന്ന മാർച്ച് 28ന് സമാപിക്കും. കേരളത്തിന്റെ എല്ലാ ജില്ലകളിലൂടെയും കടന്ന് വർഗ്ഗീയ ശക്തികൾക്കെതിരെ കേരളജനതയെ ഒന്നടങ്കം കൈകോർത്തു നിർത്തുക എന്ന ലക്ഷ്യത്തോടെയാണ് മാർച്ച് സംഘടിപ്പിക്കുക.തെക്കൻ മേഖല ജാഥ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ നയിക്കും. എസ് വിനോദ് കുമാർ, അഡ്വ. ആർ എസ് ജയൻ, ഭവ്യ കണ്ണൻ വൈസ് ക്യാപ്റ്റൻമാരായും അഡ്വ. ആർ ജയൻ ഡയറക്ടറായും ജാഥയ്ക്കൊപ്പം അണിനിരക്കും.
17ന് കാസർകോട് നിന്ന് ആരംഭിക്കുന്ന വടക്കൻ മേഖല ജാഥ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ നയിക്കും. കെ ഷാജഹാൻ പ്രസാദ് പറേരി അഡ്വ. വിനീത വിൻസന്റ് തുടങ്ങിയവർ വൈസ് ക്യാപ്റ്റന്മാരായും അഡ്വ. കെ കെ സമദ് ഡയറക്ടറായും വടകൻ മേഖലജാഥയിൽ അണിചേരും. ഇരു ജാഥകളും മെയ് 28ന് തൃശൂരിൽ സമാപിക്കും.