ഒഞ്ചിയം രക്തസാക്ഷികളുടെ ധീരസ്മരണകൾ ഉറങ്ങുന്ന കോഴിക്കോടൻ മണ്ണിൽ സേവ് ഇന്ത്യ മാർച്ച്. കർഷക സമര പോരാട്ടത്തിന്റെ ജ്വലിക്കുന്ന അധ്യായമാണ് ഒഞ്ചിയം. ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ ഓരോ ചുവട് വയ്ക്കാനും എന്നും ആവേശം നൽകുന്ന തിളക്കുന്ന ഓർമ്മ.

കോഴിക്കോടിന്റെ വിപ്ലവ സ്മരണകൾ ഉറങ്ങുന്ന മണ്ണിലൂടെ അഖിലേന്ത്യാ യുവജന ഫെഡറേഷൻ സേവ് ഇന്ത്യ മാർച്ച് വടക്കൻ മേഖല കാൽനടജാഥ കടന്നു പോകുമ്പോൾ സഖാക്കൾ തികഞ്ഞ ആവേശത്തിലാണ്.

മധുരത്തിന്റെ നാട് കൂടിയാണ് കോഴിക്കോട്. ഇവിടേക്ക് എത്തുന്ന ഓരോ മനുഷ്യരെയും സന്തോഷിപ്പിക്കാതെ തിരിച്ചയച്ചിട്ടില്ല കോഴിക്കോട്. നിറയെ സ്നേഹമുള്ള ഒരായിരം മനുഷ്യരുടെ നാട്.

കോഴിക്കോടൻ വീതികളിലൂടെ സേവ് ഇന്ത്യ മാർച്ച് പ്രയാണം ആരംഭിക്കുമ്പോൾ ജനാധിപത്യ വിശ്വാസം എക്കാലവും മനസ്സിൽ കൊണ്ട് നടക്കുന്ന കോഴിക്കോടിന്റെ ജനത, യുവാക്കളുടെ ഈ മുന്നേറ്റത്തെ ആവേശത്തോടെ സ്വീകരിക്കും എന്നതിൽ തെല്ലും സംശയമില്ല.