കരുനാഗപ്പള്ളി: സേവ് ഇന്ത്യ മാർച്ച് തെക്കൻ മേഖലാ കാൽനട ജാഥയുടെ കരുനാഗപ്പള്ളി മണ്ഡലംതല സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനം സിപിഐ സംസ്ഥാന കൗൺസിൽ അംഗം ആർ രാമചന്ദ്രൻ നിർവ്വഹിച്ചു. സംഘാടക സമിതി ചെയർമാൻ ഐ ഷിഹാബ് അധ്യക്ഷത വഹിച്ചു. കൺവീനവർ യു കണ്ണൻ സ്വാഗതം പറഞ്ഞു. സിപിഐ ജില്ലാ കൗൺസിൽ അംഗം ജഗത് ജീവൻ ലാലി, എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് ഷിഹാൻ ബഷി, ജില്ലാ കമ്മിറ്റി അംഗം രശ്മി അംജിത്ത്, ബി ശ്രീകുമാർ, എസ് അയ്യപ്പൻ, അജാസ് എസ് പുത്തൻപുരയിൽ, സജിത എസ്, മനോജ് എം, എം ഡി അജ്മൽ, ഗൗതംകൃഷ്ണ, തനൂജ, അഡ്വ.മനു, വിഷ്ണു, ശാലിനി തുടങ്ങിയവർ നേതൃത്വം നൽകി.
സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ നയിക്കുന്ന തെക്കൻ മേഖലാ കാൽനട ജാഥ മേയ് 15 ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച് 28 ന് തൃശ്ശൂരിൽ സമാപിക്കും. മേയ് 19 ന് കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിൽ സ്വീകരണം നൽകും.