കൊല്ലം: ഒരുമിച്ച് നടക്കാം വർഗ്ഗീയതയ്ക്കെതിരെ ഒന്നായ് പൊരുതാം തൊഴിലിനുവേണ്ടി എന്ന മുദ്രാവാക്യമുയർത്തി എഐവൈഎഫ് സംഘടിപ്പിക്കുന്ന സേവ് ഇന്ത്യ മാർച്ചിനായി കൊല്ലം ജില്ലയിലെ വിവിധ സംഘാടകസമിതികളുടെ രൂപീകരണയോഗം നടക്കും. ഏപ്രിൽ 18 വൈകിട്ട് ജില്ല കമ്മിറ്റി ഓഫീസായ എംഎൻ സ്മാരകത്തിൽ വച്ച് നടക്കുന്ന യോഗം എഐവൈഎഫ് കൊല്ലം ജില്ല സെക്രട്ടറി എസ് വിനോദ്കുമാർ ഉദ്ഘാടനം ചെയ്യും.
സേവ് ഇന്ത്യ മാർച്ചിലുടെ എഐവൈഎഫ് മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ചേരുന്ന സംഘാടക സമിതി യോഗത്തിൽ ജില്ലയിലെ എഐവൈഎഫിന്റെയും സിപിഐയിലെയും നേതാക്കൾ പങ്കെടുക്കും.