കോന്നി : രാജ്യത്തെ എല്ലാ മേഖലകളെയും ശിഥിലമാക്കുന്ന പ്രവർത്തനങ്ങളാണ് കേന്ദ്ര സർക്കാർ നടത്തുന്നത് എന്ന് സിപിഐ പത്തനംത്തിട്ട ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി ആർ ഗോപിനാഥൻ. എഐവൈഎഫ് സേവ് ഇന്ത്യ മാർച്ച് തെക്കൻ മേഖല കാൽ നട യാത്രയുമായി ബന്ധപ്പെട്ട് കോന്നി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ചേർന്ന സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ പൊതു മേഖല സ്ഥാപനങ്ങൾ എല്ലാം കേന്ദ്ര സർക്കാർ വിറ്റുതുലക്കുകയാണ്. രാജ്യത്ത് തൊഴലില്ലായ്മ രൂക്ഷമാവുകയും രാജ്യത്തെ ചെറുപ്പക്കാർ പണത്തിനു വേണ്ടി അക്രമങ്ങളിലേക്ക് തിരിയുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എഐവൈഎഫ് കോന്നി മണ്ഡലം പ്രസിഡന്റ് ബിനോയ് ജോൺ അദ്ധ്യക്ഷത വഹിച്ചു. സിപിഐ കോന്നി മണ്ഡലം സെക്രട്ടറി ഇൻ ചാർജ് എ ദീപകുമാർ , സിപിഐ കൂടൽ മണ്ഡലം സെക്രട്ടറി സി കെ അശോകൻ, എഐഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ബിബിൻ എബ്രഹാം, സിപിഐ ജില്ലാ കൗൺസിൽ അംഗം വിജയ വിത്സൻ, തണ്ണിത്തോട് ലോക്കൽ സെക്രട്ടറി പി സി ശ്രീകുമാർ, എഐവൈഎഫ് ജില്ലാ ജോയിന്റ് സെക്രട്ടറി അജിത് എസ്, ഹനീഷ് കൊല്ലൻപടി, എഐവൈഎഫ് കോന്നി മണ്ഡലം സെക്രട്ടറി വിനീത് കോന്നി, അഖിലേന്ത്യാ കിസാൻ സഭ കോന്നി മണ്ഡലം സെക്രട്ടറി ഡോ രാജൻ തുടങ്ങിയവർ സംസാരിച്ചു.
സംഘാടക സമിതിയുടെ രക്ഷാധികാരിയായി പി ആർ ഗോപിനാഥനെയും കൺവീനറായി സിപിഐ ജില്ലാ കൗൺസിൽ അംഗമായ എ ദീപകുമാറിനെയും ചെയർമാനായി സി കെ അശോകനെയും ഹനീഷ്, ബിനോയ് ജോൺ എന്നിവരെ ജോയിന്റ് കൺവീനർമാരായും, അജിത് , വിനീത് എന്നിവരെ വൈസ് ചെയർമാൻമാരായും തിരഞ്ഞെടുത്തു.