കോഴിക്കോട്: ധീര പോരാളികൾ ഉറങ്ങുന്ന മുക്കം ആനയാംകുന്ന് രക്തസാക്ഷികളുടെ സ്മൃതികുടീരത്തിൽ സേവ് ഇന്ത്യാ മാർച്ച് ജാഥാ ക്യാപ്റ്റൻ എൻ അരുൺ പുഷ്പാർച്ചന നടത്തി. ആവേശ ഉജ്ജ്വലമായ സ്വീകരണമാണ് ജാഥയ്ക്ക് കോഴിക്കോടിന്റെ മണ്ണിൽ സഖാക്കൾ നൽകി വരുന്നത്.
കോഴിക്കോടിന്റെ വിപ്ലവ സ്മരണകൾ ഉറങ്ങുന്ന മണ്ണിലൂടെ അഖിലേന്ത്യാ യുവജന ഫെഡറേഷൻ സേവ് ഇന്ത്യ മാർച്ച് വടക്കൻ മേഖല കാൽനടജാഥ കടന്നു പോകുമ്പോൾ സഖാക്കൾ തികഞ്ഞ ആവേശത്തിലാണ്.
മധുരത്തിന്റെ നാട് കൂടിയാണ് കോഴിക്കോട്. ഇവിടേക്ക് എത്തുന്ന ഓരോ മനുഷ്യരെയും സന്തോഷിപ്പിക്കാതെ തിരിച്ചയച്ചിട്ടില്ല കോഴിക്കോട്. നിറയെ സ്നേഹമുള്ള ഒരായിരം മനുഷ്യരുടെ നാടാണ് കോഴിക്കോട്. വടക്കൻ മേഖല ജാഥയെ കോഴിക്കോടിന്റെ മണ്ണിൽ സ്വീകരിക്കാൻ സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ നേരിട്ടാണ് എത്തിയത്. കോഴിക്കോട് പാലേരിയിൽ വച്ച് സേവ് ഇന്ത്യ മാർച്ചിന് അദ്ദേഹം അഭിവാദ്യങ്ങൾ നേർന്നു.