മാള: തൃശ്ശൂരിൽ വെച്ചു നടക്കുന്ന എഐവൈഎഫ് സേവ് ഇന്ത്യ മാർച്ച് കാൽനട ജാഥാ സംഗമം വിജയിപ്പിക്കുന്നതിന് വേണ്ടി മാള മണ്ഡലം സംഘാടക സമിതി യോഗം സംഘടിപ്പിച്ചു. മാള എഐടിയുസി ഹാളിൽ ചേർന്ന യോഗം തൃശൂർ ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ഐ വി മഹേഷ് അധ്യക്ഷനായി. സിപിഐ തൃശൂർ ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ കെ വി വസന്ത് കുമാർ, സിപിഐ മാള മണ്ഡലം സെക്രട്ടറി എം ആർ അപ്പുകുട്ടൻ, എഐവൈഎഫ് ജില്ലാ ജോയിന്റ് സെക്രട്ടറി പി വി വിവേക്, സിപിഐ മാള മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ജോജി ജോർജ്, സെക്രട്ടേറിയറ്റ് മെമ്പർ ടി എൻ വേണു, മണ്ഡലം കമ്മിറ്റി മെമ്പർമാരായ സി എൻ സുധാർജുനൻ, കെ വി സുജിത്ത് ലാൽ, പി വി അരുൺ, എഐഡിആർഎം മാള മണ്ഡലം പ്രസിഡന്റ് യു വി വാസുദേവൻ, എഐവൈഎഫ് മണ്ഡലം സെക്രട്ടറി വി എസ് ഗോപാലകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി സനീഷ് കുമാർ പി എസ്, വൈസ് പ്രസിഡന്റുമാരായ ശരത് വി എസ്, ലിബിൻ പ്ലാക്കൽ തുടങ്ങിയവർ സംസാരിച്ചു.
ഒരുമിച്ച് നടക്കാം വർഗീയതക്കെതിരെ… ഒന്നായ് പൊരുതാം തൊഴിലിന് വേണ്ടി… എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി മെയ് 15 മുതൽ 28 വരെ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ തിരുവനന്തപുരത്ത് നിന്നും നയിക്കുന്ന തെക്കൻ മേഖല കാൽനട ജാഥയും സംസ്ഥാന പ്രസിഡന്റ് എൻ അരുൺ കാസർഗോഡ് നിന്നും നയിക്കുന്ന വടക്കൻ മേഖല കാൽനട ജാഥയും മെയ് 28 നാണ് തൃശ്ശൂരിൽ സംഗമിക്കുന്നത്.