മണലൂർ : ഒരുമിച്ച് നടക്കാം വർഗ്ഗീയതയ്ക്കെതിരെ ഒന്നായ് പൊരുതാം തൊഴിലിനു വേണ്ടി എന്ന മുദ്രാവാക്യം ഉയർത്തി എ.ഐ.വൈ.എഫ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന കാൽ നട ജാഥയുടെ തൃശ്ശൂർ ജില്ലയിൽ മെയ് 28 ന് നടക്കുന്ന ജാഥാ സംഗമം വിജയിപ്പിക്കുന്നതിന് വേണ്ടി കാഞ്ഞാണിയിൽ നടന്ന മണലൂർ മണ്ഡലം സംഘാടകസമതി രൂപീകരണ യോഗം സി പി ഐ സംസ്ഥാന കൗൺസിൽ അംഗം വിഎസ് സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു.
എഐവൈഎഫ് മണ്ഡലം പ്രസിഡണ്ട് സി കെ രമേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എഐവൈഎഫ് ജില്ലാ സെക്രട്ടറി പ്രസാദ് പാറേരി, സിപിഐ സംസ്ഥാന കമ്മിറ്റി അംഗം രാഗേഷ് കണിയാം പറമ്പിൽ , മണ്ഡലം സെക്രട്ടറി വി ആർ മനോജ് , ജില്ലാകമ്മറ്റി അംഗം കെ വി വിനോദൻ എഐവൈഎഫ് ജില്ലാ കമ്മറ്റി അംഗം ബിജിത ഗിരീഷ്, സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി പിഎസ് ജയൻ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. എഐവൈഎഫ് മണ്ഡലം സെക്രട്ടറി സാജൻ മുടവങ്ങാട്ടിൽ സ്വാഗതവും ജില്ലാ കമ്മറ്റി അംഗം സിവി സന്ദീപ് നന്ദിയും രേഖപ്പെടുത്തി.