ഓച്ചിറ: ഒരുമിച്ച് നടക്കാം വർഗ്ഗീയതയ്ക്കെതിരെ ഒന്നായ് പൊരുതാം തൊഴിലിനുവേണ്ടി എന്ന മുദ്രാവാക്യം ഉയർത്തി എഐവൈഎഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സേവ് ഇന്ത്യ മാർച്ചിന്റെ ഓച്ചിറ മണ്ഡലംതല സംഘാടക സമിതി ചങ്ങൻകുളങ്ങര അൽഹന ആഡിറ്റോറിയത്തിൽ വെച്ച് ചേർന്നു. എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ: വിനീത വിൻസൻ്റ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ആർ.നിധിൻരാജ് അധ്യക്ഷത വഹിച്ച യോഗത്തിൽ സിപിഐ മണ്ഡലം സെക്രട്ടറി എസ്.കൃഷ്ണകുമാർ, എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി അനന്തു.എസ്.പോച്ചയിൽ, എഐവൈഎഫ് ജില്ല ജോയിൻ്റ് സെക്രട്ടറി ആർ.ശരവണൻ, സിപിഐ മണ്ഡലം സെക്രട്ടറിയേറ്റംഗം എ .നാസർ ,മണ്ഡലം കമ്മിറ്റി അംഗങ്ങളായ ഡിച്ചൻ, ശ്രീദേവി മോഹൻ, നിസാം കൊട്ടിലിൽ, എ ഐ എസ് എഫ് ജില്ല എക്സിക്യൂട്ടിവംഗങ്ങൾ എസ്.കാർത്തിക് , അഖിലകൃഷ്ണ, മണ്ഡലം പ്രസിഡൻ്റ് ആർ.ഷാരോൺ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.
എഐവൈഎഫ് ഓച്ചിറ മണ്ഡലം സെക്രട്ടറി അരവിന്ദ് സുരാജ് സ്വാഗതവും മണ്ഡലം വൈസ് പ്രസിഡൻ്റ് എസ്.സുജിത്ത്കുമാർ യോഗത്തിന് നന്ദിയും രേഖപ്പെടുത്തി.നൂറ്റി ഒന്നംഗ ജനറൽ കമ്മിറ്റിയും മുപ്പത്തി അഞ്ചംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയും സംഘാടക സമിതിയി തിരഞ്ഞെടുത്തു.
രക്ഷാധികാരികളായി ആർ.രാമചന്ദ്രൻ, എസ്.കൃഷ്ണകുമാർ എന്നിവെര കമ്മറ്റി തെരഞ്ഞെടുത്തു. ചെയർമാനായി കടത്തുർ മൺസൂർ വൈസ്.ചെയർമാൻമാരായി ആർ.ശരവണൻ, അനന്തു.എസ്.പോച്ചയിൽ, ഗീതകുമാരി എന്നിവരെയും കൺവീനറായി അരവിന്ദ് സുരാജ്, ജോയിൻ്റ് കൺവീനർമാരായി ഗേളിഷൺ മുഖൻ, ആർ.നിധിൻരാജ്, എസ്.കാർത്തിക് എന്നിവരെയും തിരഞ്ഞെടുത്തു.