വൈക്കം: ഒരുമിച്ചു നടക്കാം വർഗ്ഗീയതയ്ക്കെതിരെ ഒന്നായ് പൊരുതാം തൊഴിലിന് വേണ്ടി എന്ന മുദ്രാവാക്യമുയർത്തി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ സംഘടിപ്പിക്കുന്ന സേവ് ഇന്ത്യ മാർച്ചിന്റെ തെക്കൻ മേഖല ജാഥയ്ക്ക് കോട്ടയത്ത് ആവേശപൂർണ്ണ മായ തുടക്കം. കോട്ടയം ജില്ലയിലെ വൈക്കം, ഉല്ലല, കുമരകം, ഇല്ലിക്കൽ, കോട്ചയം എന്നീ പ്രദേശങ്ങളിലൂടെയാണ് സേവ് ഇന്ത്യമാർച്ചിന്റെ തെക്കൻ മേഖല ജാഥ ഇന്ന് കടന്നു പോകുന്നത്.






വൈസ് ക്യാപ്റ്റൻമാരായ എസ് വിനോദ് കുമാർ, അഡ്വ. ആർ എസ് ജയൻ, ഭവ്യ കണ്ണൻ ജാഥാ ഡയറക്ടർ ആർ ജയൻ എന്നിവരാണ് ടി ടി ജിസ്മോനൊപ്പം മാർച്ചിനു നേതൃത്വം നൽകുന്നത്. ഇണ്ടംത്തുരുത്തിമനയിൽ നിന്ന് ആരംഭിച്ച മാർച്ച് വൈക്കം സത്യഗ്രഹ സ്മരകത്തിൽ എത്തി നേതാക്കൾ പുഷ്പാർച്ചന നടത്തി.