Friday, November 22, 2024
spot_imgspot_img
HomeKeralaകേരളത്തെ ആവേശത്തിലാഴ്ത്താൻ വരുന്നു സേവ് ഇന്ത്യ മാർച്ച്, ഒരുക്കങ്ങളിൽ എഐവൈഎഫ്

കേരളത്തെ ആവേശത്തിലാഴ്ത്താൻ വരുന്നു സേവ് ഇന്ത്യ മാർച്ച്, ഒരുക്കങ്ങളിൽ എഐവൈഎഫ്

തിരുവനന്തപുരം: സംഘപരിവാർ വിരുദ്ധ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ എഐവൈഎഫ് നയിക്കുന്ന സേവ് ഇന്ത്യമാർച്ച് വരുന്നു. മെയ് 15 മുതലാരംഭിക്കുന്ന മാർച്ച് 28ന് സമാപിക്കും. കേരളത്തിന്റെ എല്ലാ ജില്ലകളിലൂടെയും കടന്ന് വർ​ഗ്​ഗീയ ശക്തികൾക്കെതിരെ കേരളജനതയെ ഒന്നടങ്കം കൈകോർത്തു നിർത്തുക എന്ന ലക്ഷ്യത്തോടെയാണ് മാർച്ച് സംഘടിപ്പിക്കുക. പൊരി വെയിൽ വകവയ്ക്കാതെ എഐവൈഎഫിന്റെ പ്രവർത്തകർ മാർച്ചുമായി കേരളത്തിലൊന്നടങ്കം രം​ഗത്ത് വരുമ്പോൾ അവർക്കൊപ്പം അണിചേരാൻ കേരളത്തിലെ ജനാധിപത്യ വിശ്വാസികൾ എത്തുകയും അവർ ഈ കാൽനട ജാഥയെ ഏറ്റെടുക്കുകയും ചെയ്യുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.

ഒരുമിച്ച് നടക്കാം വർ​ഗ്ഗീയതയ്ക്ക് എതിരെ, ഒന്നായ് പൊരുതാം തൊഴിലിനുവേണ്ടി എന്ന മുദ്രാവാക്യമുയർത്തി മെയ് 15ന് ആരംഭിക്കുന്ന തെക്കൻ മേഖല ജാഥ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ നയിക്കും. എസ് വിനോദ് കുമാർ, അഡ്വ. ആർ എസ് ജയൻ, ഭവ്യ കണ്ണൻ വൈസ് ക്യാപ്റ്റൻമാരായും അഡ്വ. ആർ ജയൻ ഡയറക്ടറായും ജാഥയ്ക്കൊപ്പം അണിനിരക്കും.

17ന് കാസർകോട് നിന്ന് ആരംഭിക്കുന്ന വടക്കൻ മേഖല ജാഥ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ നയിക്കും. കെ ഷാജഹാൻ പ്രസാദ് പറേരി അഡ്വ. വിനീത വിൻസന്റ് തുടങ്ങിയവർ വൈസ് ക്യാപ്റ്റന്മാരായും അഡ്വ. കെ കെ സമദ് ഡയറക്ടറായും വടകൻ മേഖലജാഥയിൽ അണിചേരും. ഇരു ജാഥകളും മെയ് 28ന് തൃശൂരിൽ സമാപിക്കും.

സേവ് ഇന്ത്യമാർച്ചിന്റെ പ്രചരണ പ്രവർത്തനങ്ങൾ ആവേശത്തോടെയാണ് എഐവൈഎഫിന്റെ പ്രവർത്തകർ പങ്കാളികളാവുന്നത്. വടംവിലി, ക്രക്കറ്റ്, ഫുട്ബോൾ തുടങ്ങിയ ടൂർണമെന്റുകൾ അണിയിച്ചോരുക്കി എഐവൈഎഫ് മാർച്ചിന്റെ വരകവ് ജനങ്ങൾക്കിടയിൽ ഇതിനോടകം അറിയിച്ചു കഴിഞ്ഞു.

എഐവൈഎഫ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സേവ് ഇന്ത്യാ മാർച്ചിനു ഐക്യദാർഢ്യം പ്രഖ്യാപിച്ച് എഐവൈഎഫ് വടംവലി മത്സരം സംഘടിപ്പിച്ചിരുന്നു. പുതുക്കാട് മണ്ഡലത്തിലെ വെള്ളിക്കുളങ്ങര കടമ്പോട് സിപിഐ, എഐവൈഎഫ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ആണ് മത്സരം സംഘടിപ്പിച്ചത്.

സേവ് ഇന്ത്യ മാർച്ചിന്റെ പ്രചാരണാർത്ഥം കൗണ്ടി ക്രിക്കറ്റ് ടൂർണമെന്റുമായി എഐവൈഎഫ് അമ്പലപ്പുഴ മണ്ഡലം കമ്മിറ്റിയും രം​ഗത്തെത്തിയിട്ടുണ്ട്. മെയ് 22 ന് ആലപ്പുഴ ജില്ലയിലെത്തുന്ന കാൽനട ജാഥക്ക് മുന്നോടിയായി ആണ് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുക. ഏപ്രിൽ 22,23 തിയതികളിൽ വണ്ടാനം മെഡിക്കൽ കോളേജ് ​ഗ്രൗണ്ടിൽ വച്ചാണ് ക്രിക്കറ്റ് ടൂർണമെന്റ് നടക്കുക.

സേവ് ഇന്ത്യ മാർച്ചിന്റെ ഭാ​ഗമായി സെവൻസ് ഫുട്ബോൾ ടൂർണമെന്റാണ് എഐവൈഎഫ് കൂടൽ മണ്ഡലം കമ്മിറ്റി ഒരുക്കുന്നത്. ഏപ്രിൽ 29, 30 തിയതികളിൽ ഇളമണ്ണൂർ പഞ്ചായത്ത് സ്റ്റേഡിയത്തിൽ വച്ചാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

മാർച്ചുമായി ബന്ധപ്പെട്ട് കൊല്ലം മലപ്പുറം ജില്ലകളിൽ സംഘാടക സമിതി രൂപികരണം ഏപ്രിൽ 9 ന് നടക്കും. കൊല്ലത്തുനടക്കുന്ന യോ​ഗം സിപിഐ ജില്ലാ സെക്രട്ടറി പി എസ് സുപാൽ എംഎൽഎ ഉദ്ഘാടനം നിർവഹിക്കും. കൊല്ലത്തുള്ള ജോയിന്റ് കൗൺസിൽ ഹാളിൽ ചേരുന്ന യോ​ഗത്തിൽ എഐവൈഎഫിന്റെ ജില്ലയിലെ പ്രധാന നേതാക്കളും പ്രവർത്തകരും പങ്കാളികളാവും.

മലപ്പുറത്ത് നടക്കുന്ന സംഘാടകസമിതി യോ​ഗം സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ ബാബുരാജ് , അഡ്വ. കെ കെ സമദ്, അഡ്വ. ഷഫീർ കിഴിശ്ശേരി, സി എച്ച് നൗഷാദ്, അഡ്വ. മുസ്ഥഫ കൂത്രാടൻ, തുടങ്ങിയ സഖാക്കൾ പങ്കെടുക്കും. മലപ്പുറം സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ചായിരിക്കും യോ​ഗം സംഘിടിപ്പിക്കുക.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares