Friday, November 22, 2024
spot_imgspot_img
HomeOpinionഈ മുദ്രാവാക്യം മുഴക്കി കേരളം മുന്നേ നടക്കും, ഇന്ത്യ പിന്നാലെ വരും

ഈ മുദ്രാവാക്യം മുഴക്കി കേരളം മുന്നേ നടക്കും, ഇന്ത്യ പിന്നാലെ വരും

ന്ന് കേരളം ചിന്തിക്കുന്നത് നാളെ ഇന്ത്യ ചിന്തിക്കും. ജനാധിപത്യ സംരക്ഷണത്തിനും ഭരണഘടനയ്ക്കും വേണ്ടി എക്കാലത്തും ഉജ്ജ്വലമായ സന്ധിയില്ലാത്ത സമരങ്ങൾ നടത്തിയ പാരമ്പര്യമാണ് കേരളത്തിനുള്ളത്. ചുരുക്കിപ്പറഞ്ഞാൽ സമരങ്ങളാണ് കേരളത്തെ ഇന്നീ കാണുന്ന തരത്തിൽ രൂപപ്പെടുത്തിയെടുത്തത്. രാജ്യത്ത് എന്തു തരം അനീതി നടന്നാലും, അത് ഭരണകൂട ഭീകരത ആയിക്കോട്ടെ മത വർഗീയ കലാപങ്ങൾ ആയിക്കോട്ടെ, പ്രതിഷേധത്തിന്റെ ചൂണ്ടുവിരൽ ആദ്യം ഉയരുന്നത് ഇങ്ങു തെക്കെയറ്റത്തുള്ള കേരളത്തിൽ നിന്നായിരിക്കും.
രാജ്യം ചർച്ച ചെയ്ത എത്രയെത്ര സമര മുദ്രാവാക്യങ്ങൾ കേരളത്തിൽ നിന്നുണ്ടായിരിക്കുന്നു.

കോർപ്പറേറ്റു വൽക്കരണത്തിനെതിരെ, തൊഴിലില്ലായ്മക്കെതിരെ, ദാരിദ്ര്യവും പട്ടിണിയും കണ്ടില്ലെന്നു നടിക്കുന്ന ഭരണകൂടങ്ങൾക്കെതിരെ എത്രയെത്ര മുദ്രാവാക്യങ്ങൾ, എത്രയെത്ര സമരങ്ങൾ…

മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കാൻ ശ്രമിച്ചപ്പോഴൊക്കെയും മതനിരപേക്ഷ പുരോഗമന കേരളം ശക്തമായ മുദ്രാവാക്യങ്ങൾ ഉയർത്തി രംഗത്ത് വന്നിട്ടുണ്ട്. ആ മുദ്രാവാക്യങ്ങൾ പിന്നീട് രാജ്യം ഏറ്റു വിളിച്ചിട്ടുണ്ട്. അങ്ങനെയൊരു മുദ്രാവാക്യത്തെ കുറിച്ചാണ് ഇനി പറയുന്നത്.

വരുംകാലങ്ങളിൽ ഇന്ത്യ ഏറ്റുവിളിക്കും എന്ന് ഉറപ്പുള്ള, അത്രമേൽ തീഷ്ണമായ, അത്രമേൽ രാഷ്ട്രീയം നിറയുന്ന, അത്രമേൽ ജനകീയമാകാൻ പോകുന്ന ഒരു മുദ്രാവാക്യം
‘ഒരുമിച്ച് നടക്കാം വർഗീയതയ്ക്കെതിരെ ഒന്നായി പൊരുതാം തൊഴിലിനു വേണ്ടി’.

അഖിലേന്ത്യാ യുവജന ഫെഡറേഷന്റെ നേതൃത്വത്തിൽ കേരളത്തിൽ നടക്കാൻ പോകുന്ന ഒരു ഐതിഹാസിക ജാഥയുടെ മുദ്രാവാക്യമാണിത്. എന്തുകൊണ്ടാണ് തുടങ്ങുന്നതിനു മുന്നേ തന്നെ ഈ ജാഥയെ ഐതിഹാസികം എന്ന് അടയാളപ്പെടുത്തുന്നതെന്ന് ഈ കുറിപ്പ് വായിക്കുന്ന ചിലർക്കെങ്കിലും തോന്നിയേക്കാം. മറുപടിയായി ഒരൊറ്റ സമരത്തിന്റെ പേര് ഓർമ്മിപ്പിച്ചു കൊള്ളട്ടെ, ‘തൊഴിൽ അല്ലെങ്കിൽ ജയിൽ’. അത് നടത്തിയ സംഘടനയുടെ പേരുകൂടി ഓർമിപ്പിച്ചു കൊള്ളട്ടെ എ ഐ വൈ എഫ്.

രാജ്യത്താകെ ഭീതി പരത്തി, ഹൃദയങ്ങളെ ഭിന്നിപ്പിക്കുന്ന ജയ് ശ്രീറാമിന് പകരം അള്ളാഹു അക്ബർ അല്ല വേണ്ടത്, മറിച്ച് ഇങ്കുലാബ് ആണ് ഉയരേണ്ടത്. ആ തികഞ്ഞ ബോധ്യമുള്ള പുരോഗമന ഇടതു പ്രസ്ഥാനം ഇങ്ങു കൊച്ച് കേരളത്തിൽ സമാധാനത്തിന്റെ, സാഹോദര്യത്തിന്റെ പുതിയൊരു മുദ്രാവാക്യം കൂടി മുന്നോട്ടുവയ്ക്കുകയാണ്.

ഒരുമിച്ച് നടക്കാം വർഗീയതക്കെതിരെ ഒന്നായി പൊരുതാം തൊഴിലിനു വേണ്ടി എന്ന മുദ്രാവാക്യമുയർത്തി മെയ് മാസത്തിലെ കനത്ത ചൂടു വകവയ്ക്കാതെ എ ഐ വൈ എഫ് കേരളമാകെ നടക്കാൻ പോവുകയാണ്.
ആ നടത്തത്തിന്റെ മാറ്റൊലികൾ കേവലം അറബിക്കടലിനോട്‌ ചേർന്നു കിടക്കുന്ന ഒരു കുഞ്ഞു സംസ്ഥാനത്തിൽ മാത്രമല്ല അലയടിക്കാൻ പോകുന്നത്. രാജ്യത്തെ സ്നേഹിക്കുന്ന ഓരോ മനുഷ്യനും, ഓരോ ജനാധിപത്യ വിശ്വാസിയും, ഓരോ മതേതര മനസ്സും ഈ മുദ്രാവാക്യം ഏറ്റുവിളിക്കും. ഈ മുദ്രാവാക്യത്തിലൂടെ കേരളം മുന്നേ നടക്കും, പിന്നാലെ ഇന്ത്യ നടക്കും… സാ
ഹോദര്യത്തിന്റെ, സമാധാനത്തിന്റെ മതേതരത്വത്തിന്റെ നല്ല നാളേക്കായി എഐവൈഎഫ് നടക്കാൻ ഇറങ്ങുമ്പോൾ അഭിവാദ്യമർപ്പിക്കാം, ആ മുദ്രാവാക്യം ഹൃദയത്തോട് ചേർത്തു വെക്കാം…

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares